രോഹിത് വി എസ്
Rohith VS
പാലക്കാട് പട്ടാമ്പി സ്വദേശി. ആസിഫലി, ഭാവന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ ആയിരുന്നു രോഹിതിന്റെ പ്രഥമ സംവിധാന സംരംഭം. മലയാള സിനിയിൽ വ്യത്യസ്ത ട്രീറ്റ്മെന്റുകളുമായി വന്ന ഓമനക്കുട്ടനും അതിനു ശേഷം വന്ന ഇബ്‌ലീസുമൊക്കെ രോഹിതിന് സിനിമാ നിരീക്ഷകരുടെ പ്രശംസ പിടിച്ച് പറ്റാൻ കാരണമായിരുന്നു. മൂറും ടോവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളയായിരുന്നു രോഹിതിന്റെ മൂന്നാമത്തെ ചിത്രം.
അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടന്റെ സംഘത്തിൽ സിനിമാട്ടോഗ്രാഫറായ അജിത് ജോർജ്ജ്, സംഗീതം കൈകാര്യം ചെയ്ത ഡോൺ വിൻസന്റ് എന്നിവരൊക്കെ രോഹിതിന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.
രോഹിതിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ - Rohith Vs