സിജ റോസ്

Sija Rose

 ജോർജ്ജ് ഫിലിപ്പിന്റെയും എൽസിയുടെയും മകളായി കോഴിക്കോട് ജനിച്ചു  മാദ്ധ്യമ പ്രവർത്തകനായ അച്ഛന് മുംബൈയിലായിരുന്നു ജോലി എന്നതിനാൽ സിജ റോസ് മൂന്നാം ക്ലാസ് വരെ മുംബൈയിലായിരുന്നു പഠിച്ചത്. അതിനുശേഷം അച്ഛൻ  ജോർജ്ജ് ഫിലിപ്പിന് ഒമാൻ ഡെയ്ലി ഒബ്സർവറിൽ ജോലി കിട്ടിയതിനാൽ അവർ മസ്ക്കറ്റിലേയ്ക്ക് താമസം മാറ്റി. പിന്നീട് പ്ലസ്ടു കഴിയുന്നതുവരെ ഒമാനിലായിരുന്നു സിജ റോസിന്റെ വിദ്യാഭ്യാസം. അതിനുശേഷം സിജയുടെ ഫാമിലി മുംബൈയിലേയ്ക് തിരിച്ചുപോന്നു. തുടർന്ന് മുംബൈ ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിജ റോസ് മാസ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്തു. അഞ്ചുവയസ്സുമുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന സിജ നല്ലൊരു നർത്തകി കൂടിയാണ്.

ഡിഗ്രി കഴിഞ്ഞ സമയത്ത് കേരളത്തിൽ വന്ന സിജ റോസിന് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. അതിനിടയിൽ പരിചയപ്പെട്ട സംവിധായകൻ അൻവർ റഷീദ് അദ്ദേഹം സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു വേഷം ചെയ്യുവാൻ ക്ഷണിച്ചു. അതിൽ നായകനായ ദുൽഖർ സൽമാന്റെ സഹോദരിയായി അഭിനയിച്ചുകൊണ്ട് സിജ റോസ് സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെച്ചു. സിജയുടെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു. കോഴി കൂവത് എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടായിരുന്നു തമിഴ് പ്രവേശം. തുടർന്ന്  നി കൊ ഞാ ചാഅന്നയും റസൂലുംനെല്ലിക്കമിലി, റോയ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ സിജ റോസ് അഭിനയിച്ചു.

."നി കൊ ഞാ ചാ" എന്ന സിനിമയിലെ ഹോട്ടൽ റിസപ്ഷനിസ്റ്റ് അഞ്ജലി, അന്നയും റസൂലും എന്ന സിനിമയിലെ കന്യാസ്ത്രീ എന്നീ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു. റോയ് എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയായാണ് സിജ റോസ് അഭിനയിച്ചത്. തമിഴിൽ വിജയ് സേതുപതി, ശരത്കുമാർ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുള്ള സിജ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്..രാജേഷ് പിള്ളയുടെ "ട്രാഫിക്" എന്ന സിനിമയുടെ ഹിന്ദി റീമേക്കിൽ അദ്ദേഹത്തിന്റെ സഹസംവിധായികയായ സിജ റോസ്, രാജേഷ് പിള്ളയുടെ മിലിയുടെയും സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.