സിറ്റി ഓഫ് ഗോഡ്
കൊച്ചി നഗരത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ തർക്കങ്ങളുടേയും തമിഴ് തൊഴിലാളികളുടെ ജീവിതത്തിന്റേയും രണ്ടു കഥകൾ പരസ്പരപൂരകങ്ങളായി പറയുന്ന ചിത്രം
Actors & Characters
Actors | Character |
---|---|
സ്വർണ്ണവേൽ | |
ജ്യോതിലാൽ | |
ലക്ഷ്മി | |
വിജി പുന്നൂസ് | |
സൂര്യപ്രഭ | |
സോണി വടയാറ്റിൽ | |
പാവമണി | |
പൊടിയാടി സോമൻ | |
ബേബിച്ചായൻ | |
ഷമീം | |
മെഹബൂബ് | |
നാച്ചിമുത്തു | |
ജയമോഹൻ | |
മരതകം | |
പാട്ടി | |
പുന്നൂസ് | |
പോലീസ് കോൺസ്റ്റബിൾ | |
സന്തോഷ് | |
മരുത് | |
Main Crew
കഥ സംഗ്രഹം
നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കടന്നു വന്ന ലിജൊ ജോസ് പെല്ലിശ്ശേരിയുടെ രണ്ടാമത്തെ ചിത്രം.
ലിജൊ തുടർച്ചയായി രണ്ടാമത്തെ ചിത്രത്തിലും ഇന്ദ്രജിത്തിനെ നായകനാക്കി.
സഹോദരന്മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ചിട്ടുള്ള ആറു ചിത്രങ്ങളിലൊന്നു. മറ്റു ചിത്രങ്ങൾ - പോലീസ്, ക്ലാസ്സ്മേറ്റ്സ്, ഒരുവൻ, നമ്മൾ തമ്മിൽ, വീട്ടിലേക്കുള്ള വഴി.
ലിജൊ സിനിമാ നടനായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകനാണു.
ബ്രസീലിയൻ ചിത്രമായ പോർച്ചുഗീസ് ഭാഷയിലുള്ള 2002-ൽ ഇറങ്ങിയ സിറ്റി ഓഫ് ഗോഡിൽ നിന്നാണു ചിത്രത്തിന്റെ പേരു സ്വീകരിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തിനു മെക്സിക്കൻ ചിത്രമായ അമൊറെസ് പെരസുമായി വിദൂര സാദൃശ്യമുണ്ട്.
ചിത്രം സമർപ്പിച്ചിരിക്കുന്നത് ലിജൊയുടെ മാതാവിനും സഹോദരനുമാണു.
സംവിധായകരായ ദീപൻ, കുക്കു സുരേന്ദ്രൻ, അമൽ നീരദ്, അൻവർ റഷീദ്, സംഗീത സംവിധായകരായ എ. ആർ. റഹ്മാൻ, എസ്. രമേശൻ നായർ, ഗായകനായ വിജയ് യേശുദാസ് തുടങ്ങിയവർക്ക് ചിത്രത്തിന്റെ തുടക്കത്തിൽ നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്.
സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കൊച്ചിയിലെ തമിഴ് കോളനിയായ വാതുരുത്തിയിലാണു.
രണ്ട് പ്രധാന കഥകളും അവയുടെ ഉപകഥകളും "മൾട്ടി നരേറ്റീവ്" സങ്കേതമുപയോഗിച്ച് പറഞ്ഞിരിക്കുകയാണു ചിത്രത്തിൽ. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ഒരപകടത്തിൽ ഈ രണ്ട് കഥകളും കൂട്ടിമുട്ടുന്നു.
ആദ്യ കഥയിൽ, തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി കൂലിപ്പണിയെടുക്കുന്നവരെക്കുറിച്ചാണു. തമിഴനായ സ്വർണ്ണവേലിനു (ഇന്ദ്രജിത്ത്) കൂടെ ജോലി ചെയ്യുന്ന മരതകത്തെ (പാർവ്വതി മേനോൻ) ഇഷ്ടമാണു. അവൾക്കും അവനെ ഇഷ്ടമാണെങ്കിലും രണ്ടു പേരും പരസ്പരമുള്ള ഇഷ്ടം മനസ്സിൽ തന്നെ സൂക്ഷിക്കുന്നു. മരതകം വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണു. അവൾ പോലീസുകാരനും മറ്റു ഭാര്യമാരുമുള്ള ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെയാണു കുട്ടിയെ പൊള്ളാച്ചിയിൽ പാട്ടിയുടെ അടുത്താക്കി അവൾ കൊച്ചിയിലെത്തിയിരിക്കുന്നത്. മരതകത്തെ ഇഷ്ടപ്പെടുന്ന മറ്റൊരാളായ നാച്ചിമുത്തു (സുധീർ കരമന) തമിഴ് കോളനിയിലെ ലക്ഷ്മിയക്കയുടെ (രോഹിണി) സഹായത്തോടെ അവളെ വിവാഹം കഴിക്കാൻ ശ്രമം നടത്തുന്നു. സ്വർണവേലും മരതകവും തമ്മിലുള്ളത് സഹോദരബന്ധമാണെന്ന് വിശ്വസിപ്പിച്ച് ലക്ഷ്മി മുൻകൈയെടുത്ത് നാച്ചിമുത്തുവിന്റേയും മരതകത്തിന്റേയും വിവാഹം നടത്തുന്നു. പക്ഷേ, ആദ്യരാത്രിയിൽ തന്നെ വരുന്ന പോലീസുകാരിൽ നിന്നും നാച്ചിമുത്തു ഒരു മോഷ്ടാവാണെന്ന് മരതകം അറിയുകയും തിരികെ വേലിന്റെ അടുക്കലേക്ക് പോവുകയും ചെയ്യുന്നു. നിരാശനാകുന്ന നാച്ചിമുത്തു പൊള്ളാച്ചിയിൽ നിന്നും മരതകത്തിന്റെ ആദ്യഭർത്താവിനെ വരുത്തുന്നു. മർദ്ദനമേൽക്കുന്നെങ്കിലും വേൽ മരതകവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നു.
രണ്ടാമത്തെ കഥയിൽ പറയുന്നത് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മാഫിയയെ പറ്റിയാണു. ബിസിനസുകാരനായ സോണി വടയാറ്റിലിന്റെ (രാജീവ് ഗോവിന്ദപിള്ള) വലംകൈയ്യാണു ഗുണ്ടയായ ജ്യോതിലാൽ (പൃഥ്വിരാജ്). സോണിയുമായുള്ള ഒരു കച്ചവടത്തിലുണ്ടാകുന്ന പ്രശ്നത്തിന്റെ പുറത്ത് മറ്റൊരു ബിസിനസ്സുകാരനായ പുന്നൂസിനെ ജ്യോതിലാൽ കൊല്ലുന്നു. പുന്നുസിന്റെ വിധവയായ ലിജി പുന്നൂസ് ഭർത്താവിന്റെ ഘാതകരെ വധിക്കാനായി ഷമീമിന്റെ (അരുൺ) സഹായം തേടുന്നു. സോണിയേയും ജ്യോതിലാലിനേയും ഗുണ്ടകളെ വിട്ട് വധിക്കാനുള്ള ആദ്യശ്രമം പാളുന്നെങ്കിലും ലിജി വീണ്ടും കരുക്കൾ നീക്കുന്നു. സോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മെഹബൂബിന്റെ (കിഷോർ സത്യ) ഭാര്യയാണു അഭിനേത്രിയായ സൂര്യപ്രഭ. സോണിയുടെ കാമുകിയായിരുന്ന സൂര്യപ്രഭയെ സോണി വിവാഹം കഴിക്കാതെ ഉപേക്ഷിച്ചതാണെങ്കിലും വീണ്ടും അവളെ ലഭിക്കാൻ വേണ്ടിയാണു സോണീ മെഹബൂബിനെ കൂടെ ചേർക്കുന്നത്. സോണിയുടെ കീഴിലുള്ള കെട്ടിടത്തിലുണ്ടാകുന്ന അപകടത്തിൽ ലക്ഷ്മിയും മറ്റു ചില ജോലിക്കാരും കൊല്ലപ്പെടുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന മെഹബൂബ് പോലീസ് കസ്റ്റഡിയിലായി. സൂര്യപ്രഭയെ ലഭിക്കാൻ സോണിയൊരുക്കിയ കെണിയാണിതെന്നു മനസ്സിലാകുന്ന ജ്യോതിലാൽ മെഹബൂബിനെ രക്ഷപ്പെടുത്താനും സൂര്യപ്രഭയെ ഒഴിവാക്കാനും സോണിയോട് ആവശ്യപ്പെടുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസാരം ചേർത്തു |