നവാസ് അലി

Navas Ali

1980 ഏപ്രിൽ  4 ന് എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. 2010 ലാണ് നവാസ് അലി സിനിമയിലേയ്ക്കെത്തുന്നത്.  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു തുടക്കം. തുടർന്ന് പി ടി കൂഞ്ഞുമുഹമ്മദിൻറെ വിശ്വാസപൂർവ്വം മൻസൂർ വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്നിവയുൾപ്പെടെ അഞ്ചോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
2021 ൽ മിയ കുൽപ്പ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചുകൊണ്ട് നവാസ് അലി സ്വതന്ത്ര സംവിധായകനായി.

Instagram