ശ്വേത മേനോൻ
അഭിനേത്രി, അവതാരക, മോഡൽ.
മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച ശ്വേതാ മേനോൻ ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരദാമേനോൻ ദമ്പതികളുടെ മകളായി ഏപ്രിൽ 23, 1974 ൽ ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. പിന്നീട് ശ്വേത മുംബൈയിലാണ് വളർന്നത്. 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ശ്വേത ഐശ്വര്യാ റായ്, സുസ്മിത സെൻ എന്നിവർക്ക് പിന്നിൽ മൂന്നാമതായി. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ ശ്വേത മേനോൻ ‘അശോക’, ‘കോർപറേറ്റ്’, ‘മൿബൂൽ’ എന്നീ ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
2011 ജൂൺ 18 ന് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ അനശ്വരം | കഥാപാത്രം കാതറിൻ | സംവിധാനം ജോമോൻ | വര്ഷം 1991 |
സിനിമ നക്ഷത്രക്കൂടാരം | കഥാപാത്രം | സംവിധാനം ജോഷി മാത്യു | വര്ഷം 1992 |
സിനിമ വെൽക്കം ടു കൊടൈക്കനാൽ | കഥാപാത്രം കവിത | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1992 |
സിനിമ കൗശലം | കഥാപാത്രം | സംവിധാനം ടി എസ് മോഹൻ | വര്ഷം 1993 |
സിനിമ ദ്രാവിഡം | കഥാപാത്രം | സംവിധാനം ഭാനുചന്ദർ | വര്ഷം 1996 |
സിനിമ ദുബായ് | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 2001 |
സിനിമ പകൽ | കഥാപാത്രം | സംവിധാനം എം എ നിഷാദ് | വര്ഷം 2006 |
സിനിമ തന്ത്ര | കഥാപാത്രം ശ്വേത | സംവിധാനം കെ ജെ ബോസ് | വര്ഷം 2006 |
സിനിമ കീർത്തിചക്ര | കഥാപാത്രം മനുഷ്യാവകാശ പ്രവർത്തക | സംവിധാനം മേജർ രവി | വര്ഷം 2006 |
സിനിമ പരദേശി | കഥാപാത്രം | സംവിധാനം പി ടി കുഞ്ഞുമുഹമ്മദ് | വര്ഷം 2007 |
സിനിമ എബ്രഹാം ആൻഡ് ലിങ്കൺ | കഥാപാത്രം | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2007 |
സിനിമ റോക്ക് ൻ റോൾ | കഥാപാത്രം മീനാക്ഷി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |
സിനിമ മൈ മദേഴ്സ് ലാപ്ടോപ്പ് | കഥാപാത്രം | സംവിധാനം രൂപേഷ് പോൾ | വര്ഷം 2008 |
സിനിമ ആകാശഗോപുരം | കഥാപാത്രം ആലീസ് | സംവിധാനം കെ പി കുമാരൻ | വര്ഷം 2008 |
സിനിമ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | കഥാപാത്രം ചീരു | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2009 |
സിനിമ മധ്യവേനൽ | കഥാപാത്രം | സംവിധാനം മധു കൈതപ്രം | വര്ഷം 2009 |
സിനിമ കേരള കഫെ | കഥാപാത്രം ദേവി (അവിരാമം) | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
സിനിമ കടാക്ഷം | കഥാപാത്രം രേവതി | സംവിധാനം ശശി പരവൂർ | വര്ഷം 2010 |
സിനിമ റ്റി ഡി ദാസൻ സ്റ്റാൻഡേർഡ് VI ബി | കഥാപാത്രം ചന്ദ്രിക | സംവിധാനം മോഹൻ രാഘവൻ | വര്ഷം 2010 |
സിനിമ പെൺപട്ടണം | കഥാപാത്രം സുഹറ | സംവിധാനം വി എം വിനു | വര്ഷം 2010 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പച്ച മഞ്ഞ ചുവപ്പ് | ചിത്രം/ആൽബം 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | രചന അനു എലിസബത്ത് ജോസ് | സംഗീതം ഗോപി സുന്ദർ | രാഗം | വര്ഷം 2014 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാക്കക്കുയിൽ | സംവിധാനം പ്രിയദർശൻ | വര്ഷം 2001 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ വില്ലൻ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2017 | ശബ്ദം സ്വീകരിച്ചത് രാശി ഖന്ന |