രൂപേഷ് പോൾ
എം. സി. പോളിന്റെയും റീറ്റ പോളിന്റെയും മകനായി 1979 ഏപ്രിൽ 25 ആം തിയതി ചേര്‍ത്തലയിലാണ് രൂപേഷ് പോൾ ജനിച്ചത്.
മദ്രാസ് സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയ ശേഷം മലയാളമനോരമയിൽ സബ് എഡിറ്ററായും ഇന്ത്യാ ടുഡെയിൽ സീനിയർ കറസ്പോണ്ടന്റായും പ്രവർത്തിച്ചു.
ഉത്തരാധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തും, കവിയുമായ ഇദ്ദേഹം 2008 ൽ സുഭാഷ് ചന്ദ്രന്റെ പ്രശസ്ത ചെറുകഥയായ പറുദീസാ നഷ്ടം എന്ന കഥ ആധാരമാക്കി ഭാര്യയായ ഇന്ദു മേനോൻ തിരക്കഥയിൽ മൈ മദേഴ്സ് ലാപ്‌ടോപ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനായി. പിന്നീട് ജന്തു, പിതാവും കന്യകയും, കന്നി, സെന്റ് ഡ്രാക്കുള എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
മലയാളത്തിലെ ആദ്യത്തെ ഇ-ബുക്കായ മഷിത്തണ്ട്.കോമിന്റെ സംഘാടകനായ ഇദ്ദേഹത്തെ തേടി മഹാകവി വള്ളത്തോൾ പുരസ്കാരം, മഹാകവി കുട്ടമത്ത് പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം എന്നിവ വന്നിട്ടുണ്ട്.
പ്രശസ്ത ചെറുകഥാകാരിയായ ഇന്ദു മേനോൻ ആണ് ഭാര്യ. ആദിത്യ ഇമ്മാനുവൽ പോൾ, ഗൗരി മരിയ പോൾ എന്നിവരാണ് മക്കൾ.