സുരേഷ് പുറത്തൂർ
Suresh Purathur
കഴിഞ്ഞ പതിനെട്ടു വർഷത്തോളമായി നടൻ ഇന്ദ്രജിത്തിന്റെ പേർസണൽ മേക്കപ്പ് മാൻ ആണ് സുരേഷ് പുറത്തൂർ.
1983 മെയ് 7 ന് കുമാരന്റെയും കുഞ്ഞമ്മുവിന്റെയും മകനായാണ് സുരേഷ് ജനിച്ചത്. മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ സുരേഷ്, ടി കെ രാജീവ്കുമാറിന്റെ സീതാകല്യാണം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്ന് ഇന്ദ്രജിത്തിന്റെ എല്ലാ സിനിമകളിലും ചമയം ചെയ്തു.
അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം.