സേതുലക്ഷ്മി

Sethu lakshmi
Sethulakshmi
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

മലയാള ചലച്ചിത്ര നാടക നടി. തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. സേതുലക്ഷ്മി. നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോട് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടക രംഗത്തു പ്രവേശിച്ചു. 40 വർഷത്തിനിടയിൽ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കൾ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.  നാടക രംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലു മക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു.കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടക സമിതികളിൽ പ്രവർത്തിച്ചു.  നാടക രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേത്രിയാണ് സേതുലക്ഷ്മി.

  സേതുലക്ഷ്മിയുടെ ആദ്യ ചലച്ചിത്രം 1990-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഈ കണ്ണി കൂടി ആണ്. എങ്കിലും സേതുലക്ഷ്മിയ്ക്ക് തുടർന്ന് സിനിമയിൽ അവസരങ്ങളൊന്നും ലഭിച്ചില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം 2006-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ രസതന്ത്രം ത്തിലൂടെയാണ് സേതുലക്ഷ്മി സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോർ വൃക്ക തകരാറിലാവുകയും ഒരു അപകത്തിനു ശേഷം രണ്ട് വൃക്കകളും പ്രശ്നബാധിതമാകുകയും ചെയ്തു. അതിനു ശേഷമാണ് സേതുലക്ഷ്മി കുടുംബം നിലനിർത്താനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്.  ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞ് രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി.  2013-ൽ ഇറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലൂടെ അവർ ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ നേടി. തുടർന്ന് നിരവധി സിനിമകളിൽ സേതുലക്ഷ്മി അഭിനയിച്ചു. ഹൗ ഓൾഡ്‌ ആർ യു എന്ന സിനിമയിലും ആ സിനിമയുടെ തമിഴ് പതിപ്പിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. 2006 ലാണ്‌ ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു. 

അവാർഡുകൾ- 

Kerala State Theatre Awards[edit]

Best Actress -Bhagyajathakam
Best Supporting actress - Mankolangal
Best Supporting actress - Chinna paappaan
Best Actress - Dravidavritham

Kerala State Film Award[edit]

2015-Kerala State Film Award for Second Best Actress - '‘How Old Are You’'

Asiavision Awards[edit]

2014-Best Supporting actress - '‘How Old Are You’'

Asianet Film Awards[edit]

2017-Best Supporting actress - Pulimurugan