ഈ കണ്ണി കൂടി
നാട്ടിലെ അറിയപ്പെടുന്ന വേശ്യ കുമുദം ഒരു ദിവസം അവരുടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നു..ഇതിനേത്തുടർന്നുണ്ടാവുന്ന തിരച്ചിലുകളും കണ്ണികൾ ഒന്നൊന്നായി യോജിപ്പിച്ചെടുക്കുന്ന ഒരു പോലീസ് കുറ്റാന്വേഷണ കഥ
Actors & Characters
Actors | Character |
---|---|
സി ഐ രവീന്ദ്രൻ | |
കുമുദം/ സൂസൻ ഫിലിപ്പ് | |
ഹർഷൻ | |
ചാർളി | |
സൈമണ്‍ | |
സൈമണിന്റെ ഡ്രൈവർ | |
വിദ്യാധരൻ | |
ഫിലിപ്പ് | |
പ്രഭാകരൻ പിള്ള | |
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ | |
അന്നമ്മ | |
തോമസ് | |
മണി | |
സ്കൂൾ പ്രിൻസിപ്പാളച്ചൻ | |
അക്കാമ്മ | |
Main Crew
കഥ സംഗ്രഹം
- പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ധൻ ഡോ. മാത്യൂ വെല്ലൂർ അഭിനയിച്ച ചിത്രം.
- നടി സേതുലക്ഷ്മിയുടെ ആദ്യ ചലച്ചിത്രം
നാട്ടിലെ അറിയപ്പെടുന്ന വേശ്യ കുമുദം ഒരു ദിവസം അവരുടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നു. സി ഐ രവീന്ദ്രൻ(സായികുമാർ) ആണ് കേസ് അന്വേഷിക്കുന്നത്. കുമുദത്തിനു നാട്ടിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലരെയും ചോദ്യം ചെയ്യുന്നുവെങ്കിലും കുമുദത്തിന്റെ വീട്ടുകാരെ കുറിച്ചോ ശരിയായ പേരോ ആർക്കും അറിയില്ല. നല്ല വിദ്യാഭ്യാസമുള്ള സ്ത്രീ ആയിരുന്നുവെന്നും കലകളെക്കുറിച്ചും മറ്റും നന്നായി സംസാരിക്കുമായിരുന്നെന്നും മാത്രം പലരിൽ നിന്നായി അറിയുന്നു. പോസ്റ്മോര്ട്ടം റിപ്പോർട്ടിൽ നിന്നും വിഷം അകത്തു ചെന്നാണ് മരിച്ചതെന്നും അതിനു തൊട്ടുമുന്നെ പിടിവലി നടന്നിട്ടുണ്ടെന്നും കഴുത്തു ഞെരിച്ചിരുന്നെന്നും വെളിവാകുന്നു. തുറക്കാതെ വച്ച ഒരു ഭക്ഷണപൊതിയും പൊട്ടിയ ഗ്ലാസും മദ്യക്കുപ്പിയും മദ്യം കഴിക്കാനുപയോഗിച്ച ഒരു ഗ്ളാസ്സും ഭക്ഷണ മുറിയിൽ കണ്ടെത്തിയിരുന്നു. അതിൽ നിന്നും രണ്ടുപേരുടെ വിരലടയാളങ്ങളും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ മദ്യവും ഭക്ഷണവും കൊണ്ടുവന്നത് സൈമണ്‍ മുതലാളി(തിലകൻ) ആണെന്ന് കണ്ടെത്തുന്നു. സൈമണ്‍ മുതലാളി അവിടെ വന്നിരുന്നത് സത്യമാണെന്നും പക്ഷെ കുമുദം സൈമണ്‍ മുതലാളിയെ ദേഷ്യപ്പെട്ട് തിരിച്ചയക്കുകയാണ് ഉണ്ടായതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നു. ഇതിനിടെ കുമുദത്തിന്റെ വീട്ടിൽനിന്നും കിട്ടിയ സർട്ടിഫിക്കറ്റിൽ നിന്നും അവരുടെ ശരിയായ പേര് സൂസൻ ഫിലിപ്പ് എന്നാണെന്ന് കണ്ടെത്തുന്നു, കൂടെ അവരുടെ അഡ്രസ്സും. ഇതിനിടയിൽ അവിടെ മരണദിവസം രാത്രി അവിടെ വന്നുപോയ രണ്ടു കോളേജ് വിദ്യാർഥികളെ ചോദ്യം ചെയ്തെങ്കിലും അവരെയും കുമുദം പിണക്കി തിരിച്ചയച്ചു എന്നറിയുന്നു.
സൂസൻ ഫിലിപ്പിന്റെ അഡ്രെസ്സിൽ അന്വേഷിക്കാനെത്തിയ രവീന്ദ്രന്, എല്ലാവരെയും ഭയന്ന് വീട്ടിൽ അടച്ചു കഴിയുന്ന സൂസന്റെ മാതാപിതാക്കളെയാണ് കാണാൻ കഴിയുന്നത്. അന്യമതസ്ഥനായ യുവാവിന്റെ കൂടെ വീടുവിട്ടു പോയതാണ് സൂസൻ എന്നും പിന്നീടുള്ള വിവരങ്ങൾ ഒന്നും അവർക്ക് അറിയില്ലെന്നും രവീന്ദ്രനു മനസിലാവുന്നു. പത്രത്തിൽ നിന്നും മകളുടെ അപഥസഞ്ചാരത്തിന്റെ കഥയറിഞ്ഞ മാതാപിതാക്കൾ മറ്റുള്ളവരുടെ പരിഹാസപാത്രമാവുകയും നാട്ടുകാരും ബന്ധുക്കളും അവരെ ഒറ്റപെടുത്തുകയും ചെയ്യുന്നു. മകളുടെ വിവരമറിഞ്ഞ അവർ ദു:ഖത്തോടെ തങ്ങൾക്ക് അവളുടെ മൃതശരീരം കാണേണ്ട എന്നറിയിക്കുന്നു. സൂസന്റെ വീട്ടിൽ നിന്നും കിട്ടിയ ഒരു സ്കൂൾ അഡ്രസ്സിൽ അന്വേഷിച്ച രവീന്ദ്രന്, സൂസന്റെ മകൻ ആ സ്കൂളിൽ താമസിച്ച് പഠിക്കുന്നുണ്ടെന്നു മനസിലാകുന്നു. കുട്ടിയെ കാണുന്നെങ്കിലും അമ്മയുടെ മരണവിവരം അപ്പോൾ അറിയിക്കുന്നില്ല. ഇതിനിടെ സൂസന്റെ മൃതദേഹം അന്വേഷിച്ച് ഒരു സ്ത്രീ അവിടെ വരുന്നു. അവർ സൂസന്റെ വേലക്കാരി ആയിരുന്നു എന്നും, സൂസന്റെ ഭർത്താവ് ഹർഷൻ കുടിച്ചു കുടിച്ച് മരിച്ചു എന്നും അറിയിക്കുന്നു. ഭർത്താവ് മരിച്ച വിവരം അറിയിക്കുന്നത് സുഹൃത്ത് ചാർലി എന്ന ചിട്ടികമ്പനി മുതലാളി ആണെന്നും അതിനു ശേഷം സൂസനും ചാർലിയും വളരെ അടുപ്പത്തോടെ ആണ് കഴിഞ്ഞതെന്നും ചാർളിയുടെ കമ്പനിയിൽ സൂസനു ജോലി ഉണ്ടായിരുന്നെന്നും അറിയുന്നു. ചാർലി ഇപ്പോൾ ചിട്ടി പൊളിഞ്ഞ് ജയിലിൽ ആണ്. ജയിലിൽ അന്വേഷിച്ച രവീന്ദ്രന്, ചാർലി പരോളിൽ ആണെന്ന മറുപടി ലഭിക്കുന്നു. പരോൾ കാലാവധി കഴിഞ്ഞുവന്ന ചാർലിയെ ചോദ്യം ചെയ്തെങ്കിലും ചാർലി സൂസന്റെ വീട്ടിൽ ചില രേഖകൾ വാങ്ങാൻ പോയിരുന്നു എന്നല്ലാതെ സൂസന്റെ മരണവും ആയി ബന്ധപ്പെടുത്തുന്ന ഒന്നും ലഭിക്കുന്നില്ല. പക്ഷെ പഴയ കഥകൾ എല്ലാം ചാർലി തുറന്നു പറയുന്നു. ചിട്ടികമ്പനി പൊട്ടുമെന്ന ഘട്ടത്തിൽ എങ്ങനെയെങ്കിലും അതിൽ നിന്നും രക്ഷപെടാൻ ചാർലി സൂസനെ പലരുമായും ഭീഷണിപ്പെടുത്തി ബന്ധപ്പെടുത്തുന്നു. പക്ഷെ ചിട്ടികമ്പനി പൊളിയുകതന്നെ ചെയ്യുന്നു, ചാർലി ജയിലിൽ ആവുന്നു. ജയിലിൽ പെടുന്നതിനു മുന്നേ ചാർലി ചില രേഖകൾ സൂസനെ എല്പിച്ചിരുന്നു. അവയാണ് പരോളിൽ ഇറങ്ങിയ സമയത്ത് സൂസനെ കണ്ട് ചാർലി തിരിച്ച് വാങ്ങുന്നത്. കൂടാതെ സൂസന്റെ ഭർത്താവ് ഹർഷൻ മരിച്ചിട്ടില്ലെന്നും ഒരു ഭ്രാന്താശുപത്രിയിൽ ഉണ്ടെന്നും ചാർലി വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Contributors | Contribution |
---|---|
കഥാസാരവും കൂടുതൽ വിവരങ്ങളും ചേർത്തു. | |
ഫിലിം പോസ്റ്റർ |