കാലടി ഓമന

Kaladi Omana
പത്തു വയസുമുതൽ അമച്വർ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അഭിനയിച്ചു തുടങ്ങി. ചെറുപ്പത്തിൽ മഹാരാജാവിന്റെ ജന്മദിനത്തിൽ കവടിയാർ കൊട്ടാരത്തിൽ നടക്കുന്ന നാടകത്തിലെ ഓമനയുടെ അഭിനയം കണ്ട് ജഗതി എൻ കെ ആചാരിയാണ് ഓമനയെ പ്രൊഫഷണൽ നാടകങ്ങളിലേയ്ക്ക് ക്ഷണിച്ചത്. ജഗതി എൻ കെ ആചാരിയുടെ തന്നെ “മുല്ലപ്പന്തൽ” എന്ന നാടകമാണൂ ഓമനയുടെ ആദ്യ പ്രൊഫഷണൽ നാടകം. ചങ്ങനാശ്ശേരി ഗീഥയിൽ 10 വർഷത്തോളം പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ “മണ്ണ്” എന്ന നാടകത്തിലെ ദളിത് യുവതിയുടെ വേഷത്തിലൂടെ കാലടി ഓമന സംഗീതനാടക അക്കാഡമിയുടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി. തുടർന്ന് സിനിമയിൽ സജീവമായി. ആദ്യ ചിത്രം മറുപുറം. സന്ദേശം, മുഖചിത്രം, കഥാനായകൻ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ജ്വാലയായ്, സതി ലീലാവതി, രാജവീഥി, ഇന്ദുമുഖി ചന്ദ്രമതി തുടങ്ങിയ സീരിയലുകളിലൂടെ മലയാളിയുടെ സ്വീകരണമുറികളിൽ സജീവ സാന്നിദ്ധ്യമായി.

ഭാസ്കരൻ നായർ ആണൂ ഭർത്താവ്. മക്കൾ: മഞ്ജു, മീര