കടിഞ്ഞൂൽ കല്യാണം
അൽപ്പം തന്റേടക്കാരിയായ ഹൃദയകുമാരിയുടെയും സുധാകരന്റെയും വിവാഹവും അതിലെ പൊരുത്തക്കേടുകളും വളരെ രസകരമായി ചിത്രീകരിച്ച ഒരു കുടുംബ ചിത്രമാണ് കടിഞ്ഞൂൽ കല്യാണം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സുധാകരൻ | |
ഹൃദയകുമാരി | |
ശിവരാമൻ | |
പൊതുവാൾ | |
ഇമ്പിച്ചിക്കോയ | |
ചാമി | |
പങ്കജം | |
പണിക്കർ | |
മത്തായി | |
രമണി | |
പ്രകാശൻ | |
വീരഭദ്രൻ | |
പുഷ്പലാക്ഷി | |
ഭവാനി | |
ആന്റണി ഡിസിൽവ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഉർവശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 991 |
കഥ സംഗ്രഹം
പണിക്കരുടെ ഇന്റർസ്റ്റേറ്റ് ബസ് സർവീസ് ഓഫീസിലെ ജോലിക്കാരനാണ് സുധാകരൻ, സുധാകരൻ രമണിയുമായി പ്രേമത്തിലാണ്. സുധാകരനും അമ്മ റിട്ടയേർഡ് ടീച്ചറായ ചിന്ന മാളുവും അച്ചൻ ജോത്സ്യനായ വീരഭദ്രനും അടങ്ങിയതാണ് സുധാകരന്റെ കുടുംബം. ഈ വിവാഹം നടന്നാൽ സുധാകരന്റെ ജീവൻ അപകടത്തിലാകുമെന്ന, ജോത്സ്യനായ സുധാകരന്റെ അച്ഛന്റെ വാക്ക് കേട്ട് രമണി സുധാകരനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുന്നു. ഇതിൽ തകർന്ന സുധാകരനെ തന്റെ പഴയ കാമുകിയുടെ മകളും സുന്ദരിയുമായ ഹൃദയകുമാരിയെ വിവാഹം ചെയ്യാൻ പണിക്കർ നിർബന്ധിക്കുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും ആശീർവാദത്തോടെ നടക്കുന്ന വിവാഹ ശേഷം വളരെ വിചിത്രമായ രീതിയിൽ പെരുമാറുന്ന ഹൃദയകുമാരിയുടെ മാനസിക നില തന്നെ സംശയിക്കപ്പെടുന്നു. പഴയ കാമുകി രമണിയും ഒരുമിച്ചുള്ള ഫോട്ടോയുടെ പേരിൽ ഹൃദയകുമാരി സുധാകരനുമായി വഴക്കുണ്ടാക്കുന്നു. സുധാകരൻ അടിച്ചതിന്റെ പേരിൽ ഹൃദയകുമാരി പിണങ്ങി വീട്ടിൽ പോവുന്നു എങ്കിലും സുധാകരൻ ചെന്ന് വിളിക്കുമ്പോൾ തിരികെ വരുന്നു. ഇതിനിടയിൽ ഹൃദയകുമാരിയുമായി കലഹിച്ച് സുധാകരന്റെ അമ്മ വീട് വിട്ടിറങ്ങുന്നു.
ഒരു ഘട്ടത്തിൽ ഹൃദയകുമാരിയുടെ സ്വഭാവ വൈകൃതം കൊണ്ട് സഹികെട്ട സുധാകരൻ അവളെ കൊല്ലാൻ വാടക കൊലയാളിയായ ഗോൺസാൽവസിനെ ചുമതലപ്പെടുത്തുന്നു. ഭർത്താവിനെ തന്റെ ചൊൽപ്പടിക്ക് നിർത്താൻ അമ്മ ഉപദേശിച്ച് കൊടുത്ത തന്ത്രങ്ങളാണ് തന്റെ സ്വഭാവത്തിന് കാരണമെന്ന് ഹൃദയകുമാരി ഏറ്റുപറയുന്നു. ഹൃദയകുമാരി ഗർഭിണിയാണന്ന് അറിയുന്നു.
ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കുമൊടുവിൽ ഹൃദയകുമാരിക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞ സുധാകരൻ അവളെ കൂടുതൽ സ്നേഹിക്കുന്നു. എന്നാൽ വാടക കൊലയാളികൾ അവളെ അപായപ്പെടുത്തുമോ എന്ന ഭയം സുധാകരനെ ഭ്രാന്തനാക്കുന്നു. വാടക കൊലയാളിയെ അന്വേഷിച്ച് ഓടി നടക്കുന്ന സുധാകരന് അയാളെ കണ്ടെത്താൻ കഴിയുന്നില്ല.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മനസ്സിൽ നിന്നും |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
പുലരി വിരിയും മുൻപേ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
കാഞ്ചന താമരപ്പൂമുഖംആഭോഗി |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം രവീന്ദ്രൻ | ആലാപനം എം ജി ശ്രീകുമാർ, മിൻമിനി |