പ്രിയ

Priya

തെന്നിന്ത്യൻ ചലച്ചിത്ര നടി. കർപ്പകവല്ലി എന്ന പ്രിയ തമിൾനാട്ടിലാണ് ജനിച്ചത്. 1981-ൽ സാഹസം എന്ന സിനിമയിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രിയ നായികയായി. മോഹൻലാൽ അടക്കമുള്ള മുൻനിര നായകൻ മാരുടെയെല്ലാം നായികയായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം അഭിനയിച്ച നിന്നിഷ്ടം എന്നിഷ്ടം ആണ് പ്രിയയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ്, ഹിന്ദി, ഉറുദു ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമകളിലായിരുന്നു കൂടുതൽ അഭിനയിച്ചത്. അൻപതിലധികം മലയാളചിത്രങ്ങളിൽ  അഭിനയിച്ചു. ഇരുപതോളം തമിഴ് സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിക്കുന്നുണ്ട്. 

മലയാള സിനിമാ ഛായാഗ്രാഹകൻ ഡേവിഡിനെയാണ് പ്രിയ വിവാഹം ചെയ്തത്. പ്രിയ - ഡേവിഡ് ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൻ പ്രിൻസ്, മകൾ ഐശ്വര്യ.