കെ പി പിള്ള

K P Pilla

സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ പി പിള്ള, വർക്കല ചിലക്കൂർ കുടവറത്ത് പരമേശ്വരൻ പിള്ളയുടേയും ദേവകി അമ്മയുടേയും മകനാണ്. വർക്കല ശിവഗിരി, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ കാൺപൂർ, അംബാല, അലഹബാദ്, തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും നടനായും പ്രവർത്തിച്ചു. 1970-ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായി സിനിമാരംഗത്ത് വന്ന അദ്ദേഹം പിന്നീട് ഒരുപിടി ചിത്രങ്ങളുടേയും സംവിധായകനായി. കെ പി പിള്ള ആഗസ്റ്റ് 31, 2021-ൽ തന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ മക്കൾ: പത്മം, ശാലിനി, ഉമ, ബീന. കടപ്പാട് മാതൃഭൂമി ദിനപ്പത്രം