ശുഭയാത്ര
കല്ല്യാണം കഴിഞ്ഞ് അതേ ദിവസം തന്നെ ബോംബെയിലേയ്ക്ക് അവധി കഴിഞ്ഞ് പുറപ്പെടേണ്ടി വരുന്ന ഭാര്യാഭർത്താക്കന്മാർ അവിടെ താമസിക്കാനൊരിടം കിട്ടാതെ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും, അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയിലൂടെ പറയുന്നത്.
Actors & Characters
Actors | Character |
---|---|
വിഷ്ണു | |
അരുന്ധതി | |
രാമേട്ടൻ | |
രാമേട്ടന്റെ ഭാര്യ | |
കരീം ഭായ് | |
രാജേന്ദ്രൻ | |
തിരുമുൽപ്പാട് | |
വാർഡൻ | |
അരുന്ധതിയുടെ അനിയത്തി | |
കുട്ടിമാമ | |
മാനേജർ | |
സുധാകരൻ | |
മിസിസ് അച്ചാമ്മ | |
വിഷ്ണുവിന്റെ അനിയത്തി | |
വിഷ്ണുവിന്റെ അച്ഛൻ | |
വിഷ്ണുവിന്റെ അമ്മ | |
ബോംബെയിലെ ദാദ | |
കരിംഭായിയുടെ സഹായി | |
അരുന്ധതിയുടെ അനുജൻ | |
അരുന്ധതിയുടെ അമ്മ |
Main Crew
കഥ സംഗ്രഹം
മൺസൂർ അലിഖാന്റെ ആദ്യമലയാള ചലച്ചിത്രം.
അച്ഛനില്ലാത്ത വീട്ടിലെ കുടുംബഭാരം ഏറ്റെടുത്തു, ബോംബെ നഗരത്തിൽ ജോലിക്കായി ട്രെയിനിൽ പോകുന്ന അരുന്ധതി(പാർവതി), ട്രെയിനിൽ വച്ച്, ബോംബെയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിനെ പരിചയപ്പെടുന്നു. രാമേട്ടനും(ഇന്നസെൻറ്) ചേച്ചി(കെപിഎസി ലളിത)യും രണ്ടു പെൺകുട്ടികളും.
ബോംബെ മലയാളിയായ വിഷ്ണു, രാമേട്ടൻ്റെ അടുത്ത സുഹൃത്താണ്. വീട്ടിലെ പ്രാരാബ്ധങ്ങൾ ഒക്കെയായി, ബോംബെയിൽ വന്നു ജോലി ചെയ്തു ജീവിക്കുന്ന, ഒരു ടിപ്പിക്കൽ അന്യദേശവാസിയായ മലയാളിയാണ് വിഷ്ണു. വിഷ്ണു ജോലിചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ് സേഠു. സേഠുവിൻ്റെ വിശ്വസ്തനായ ഡ്രൈവറായ രാജേന്ദ്രൻ(ജഗദീഷ്), വിഷ്ണുവിൻ്റെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് താമസം. സ്വന്തം നാവിൻ്റെ ബലത്തിൽ, വാടക കൊടുക്കാതെ, മറ്റുള്ളവരെ പിഴിഞ്ഞ് ജീവിക്കുന്ന ഒരു ഇത്തിൾക്കണ്ണിയായ രാജേന്ദ്രൻ, സേഠുവിൻ്റെ മകളുമായി പ്രണയത്തിലുമാണ്. ഒരിക്കൽ സേട്ടു മകളുമായുള്ള തൻ്റെ ബന്ധം അംഗീകരിക്കുമെന്നും, അങ്ങനെ ഒരുനാൾ താൻ സേഠുവിൻ്റെ എല്ലാ സ്വത്തിനും അവകാശിയായിത്തീരുമെന്നുമൊക്കെയാണ് രാജേന്ദ്രൻ വിശ്വസിക്കുന്നത്. പലിശക്ക് കടം കൊടുക്കുന്ന ബോംബെ മലയാളിയായ കരീം ഭായി(മാമുക്കോയ)യുടെ കയ്യിൽ നിന്നും രാജേന്ദ്രൻ കടം വാങ്ങിയിട്ടുണ്ട്. ബോംബെയിൽ ചായക്കട നടത്തുന്ന മറ്റൊരു മലയാളിയാണ് തിരുമുൽപാട് (ഒടുവിൽ ഉണ്ണികൃഷ്ണൻ). വിഷ്ണുവിന്റെയും രാജേന്ദ്രന്റെയും കൂടെ താമസിക്കുന്ന സുഹൃത്ത് സുധാകരനും (സിദ്ദിഖ്) മലയാളിയാണ്. തൊണ്ണൂറുകളിലെ ബോംബെ നഗരത്തിൽ, ജീവിത പ്രാരാബ്ധങ്ങളുമായി വന്ന സാധാരണക്കാരായ പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടുകളും വേദനകളും ചെറിയ ചെറിയ സന്തോഷങ്ങളുമെല്ലാം സിനിമ തൊട്ടു തൊട്ടു പോവുന്നുണ്ട്.
രാമേട്ടൻ്റെയും ചേച്ചിയുടെയും വീട്ടിൽ ഇടയ്ക്കിടെ സന്ദർശനത്തിന് വരുന്ന അരുന്ധതിയെ ആദ്യകാഴ്ചയിൽ തന്നെ വിഷ്ണു ഇഷ്ടപ്പെടുന്നു. രാമേട്ടൻ്റെ മകളെ നൃത്തം പഠിപ്പിക്കാൻ വരുന്ന അരുന്ധതിയെ, യാദൃച്ഛികമായി പലതവണ വിഷ്ണു, രാമേട്ടന്റെ വീട്ടിൽ വച്ച് കണ്ടുമുട്ടുന്നു. അരുന്ധതിയെ വിവാഹം ചെയ്യാനുള്ള തൻ്റെ ആഗ്രഹം, വിഷ്ണു രാമേട്ടനെ അറിയിക്കുന്നു. രാമേട്ടനും ചേച്ചിയും കൂടെ ഇക്കാര്യം അരുന്ധതിയോട് അവതരിപ്പിച്ചു, അവളുടെ സമ്മതം വിഷ്ണുവിനെ അറിയിക്കുന്നു.
ഇതിനിടെ സേഠുവിൻ്റെ മകളുമായി രാജേന്ദ്രൻ ഒളിച്ചോടുന്നു. ഇതുമായി ബന്ധപ്പെട്ട് സേഠുവിൻ്റെ പരാതിയിന്മേൽ പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്യുന്നു. ഇതിനെ തുടർന്ന്, കല്യാണത്തിനായി നാട്ടിൽ പോകാൻ ഇരുന്ന വിഷ്ണുവിന്, രാജേന്ദ്രൻ്റെ സുഹൃത്ത് എന്ന നിലയിൽ, അവധി നീട്ടി കൊടുക്കുവാൻ സേഠു വിസമ്മതിക്കുന്നു. വെറും രണ്ടാഴ്ചത്തെ അവധിയിൽ, കല്യാണ ഒരുക്കങ്ങളുമായി വിഷ്ണുവും അരുന്ധതിയും നാട്ടിലെത്തുന്നു. നാട്ടിൽ വച്ച് വിഷ്ണുവിന്റെയും അരുന്ധതിയുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് കല്യാണത്തിനുള്ള തീയതി നിശ്ചയിക്കുന്നു. രണ്ടുപേരുടെയും ജാതകം നോക്കിയ ജോത്സ്യൻ, വിവാഹത്തിനുള്ള ഏക മുഹൂർത്തം അവർ ബോംബെയ്ക്ക് മടങ്ങാൻ ഇരിക്കുന്ന ദിവസം രാവിലെ മാത്രമാണെന്ന് ഇരുവരെയും കുടുംബങ്ങളെയും അറിയിക്കുന്നു. വേറെ നിവൃത്തി ഇല്ലാത്തതിനാൽ വിഷ്ണുവും അരുന്ധതിയും അതിനു സമ്മതിക്കുന്നു. കല്യാണം കഴിഞ്ഞ് നേരെ റെയിൽവേ സ്റ്റേഷനിലെത്തിയ അവരിരുവരും, ഒരുമിച്ചുള്ള ഒരു പുതിയ ജീവിതം സ്വപ്നം കണ്ടു ബോംബെയിലേക്ക് വണ്ടി കയറുന്നു.
എന്നാൽ ബോംബെയിൽ തിരിച്ചെത്തുന്ന വിഷ്ണുവിനും അരുന്ധതിക്കും പ്രതീക്ഷിച്ചതു പോലെ ഒരുമിച്ചു താമസിക്കാനുള്ള വീട് ശരിയാവാതെ വരുന്നു. വിഷ്ണു തൻ്റെ പഴയ റൂമിലേക്കും അരുന്ധതി താൻ നേരത്തെ താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റലിലേക്കും മടങ്ങിപ്പോകാൻ നിർബന്ധിതരാവുന്നു. കല്യാണത്തിന് ശേഷം ഒരു രാത്രി പോലും ഒരുമിച്ചു താമസിക്കാൻ കഴിയാത്തതിൽ വിഷ്ണുവും അരുന്ധതിയും നിരാശരാണ്. ബോംബെ പോലൊരു നഗരത്തിൽ, ഒരു വീട് കണ്ടുപിടിക്കാൻ കരീം ഭായിയോടൊപ്പം, വിഷ്ണു ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്നു.
ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ വിഷ്ണുവിനും അരുന്ധതിക്കും കരീംഭായി ഒരു വീട് ശരിയാക്കി കൊടുക്കുന്നു . വാടക കൂടുതലായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ താലിമാല വിറ്റ്, ചോദിച്ച തുക കൊടുത്തു വിഷ്ണുവും അരുന്ധതിയും പുതിയ വീട്ടിലേക്ക് താമസം മാറുന്നു. എന്നാൽ പുതിയ വീട്ടിലെ ആദ്യ രാത്രിയിൽ തന്നെ ആ തെരുവിലെ ഗുണ്ടകൾ വന്ന് ഭീഷണിപ്പെടിത്തുകയും പണമാവശ്യപ്പെടുകയും ചെയ്യുന്നു. ചോദിച്ച തുക ഉടനെ തന്നെ ശരിയാക്കാമെന്നു വിഷ്ണു അവർക്കു വാക്ക് കൊടുക്കുന്നതിനാൽ തൽക്കാലം അവർ മടങ്ങിപ്പോകുന്നു. ആകെ ഭയന്ന് പോയ അരുന്ധതി ഇവിടെനിന്ന് പോയി മറ്റെവിടെങ്കിലും സ്വസ്ഥമായി ജീവിക്കാമെന്ന് വിഷ്ണുവിനോട് പറയുന്നു. എന്നാൽ താലിമാല വരെ വിറ്റ് സ്വന്തമാക്കിയ ഈ വീട് കൈവിട്ടു കളയാൻ വിഷ്ണുവിന് മനസ്സ് വരുന്നില്ല. രാമേട്ടനോടും കരിംഭായിയോടും മറ്റു സുഹൃത്തുക്കളോടും കൂടിയാലോചിച്ച്, അവരുടെ എതിർപ്പ് വകവയ്ക്കാതെ ഗുണ്ടകളോട് ഏറ്റുമുട്ടാൻ വിഷ്ണു തീരുമാനിക്കുന്നു.
പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം കൊടുക്കാതിരുന്നതിനാൽ, വിഷ്ണുവിനെയും അരുന്ധതിയെയും പുറത്താക്കി, ഗുണ്ടകൾ അവരുടെ വീട് പൂട്ടിയിടുന്നു. വീട്ടുടമയോട് വിഷ്ണുവും കരീംഭായിയും വിഷ്ണുവിൻ്റെ നിസ്സഹായാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രശ്നം പരിഹരിക്കുവാൻ അയാൾ തയ്യാറാകുന്നില്ല. ഇതു ചോദിക്കാൻ ചെന്ന കരിംഭായിയെയും ഗുണ്ടകളെയും, തെരുവ് ഗുണ്ടകൾ അടിച്ചോടിക്കുന്നു. ഒടുവിൽ ഗതികെട്ട്, ഗുണ്ടകളുമായി വീടിനു മുന്നിലെ തെരുവിൽ വച്ച് വിഷ്ണു ഏറ്റുമുട്ടുന്നു. ഗുണ്ടകളുമായി ഏറ്റുമുട്ടി വിജയിക്കുന്ന വിഷ്ണുവിനെ ആ തെരുവിലെ മറ്റു താമസക്കാരെല്ലാം ചേർന്ന് എടുത്തു പൊക്കി അഭിനന്ദിക്കുന്നു. ഇതെല്ലാം കണ്ടു നിന്ന അരുന്ധതി, ഇനി ഇവിടെ താമസിച്ചാൽ വിഷ്ണു ഒരു ഗുണ്ടയായി ജീവിക്കേണ്ടി വരുമെന്നും, എല്ലാകാലവും പേടിച്ചു കഴിയണമെന്നും, ഇവിടം വിട്ടു പോകാമെന്നും വിഷ്ണുവിനോട് പറയുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മിഴിയിലെന്തേ മിന്നി |
പി കെ ഗോപി | ജോൺസൺ | കെ എസ് ചിത്ര, ജി വേണുഗോപാൽ |
2 |
സിന്ദൂരം തൂവും ഒരു |
പി കെ ഗോപി | ജോൺസൺ | ഉണ്ണി മേനോൻ, സുജാത മോഹൻ |
3 |
കിനാവിന്റെ കൂടിൻപഹാഡി |
പി കെ ഗോപി | ജോൺസൺ | കെ എസ് ചിത്ര |
4 |
കിനാവിന്റെ കൂടിൻ കവാടംപഹാഡി |
പി കെ ഗോപി | ജോൺസൺ | കെ എസ് ചിത്ര, ജി വേണുഗോപാൽ |
5 |
തുന്നാരം കിളിമകളേ |
പി കെ ഗോപി | ജോൺസൺ | എം ജി ശ്രീകുമാർ, കോറസ് |