മൻസൂർ അലി ഖാൻ
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. തമിഴ് നാട്ടിലെ പല്ലപ്പെട്ടിയിൽ ജനിച്ചു. അനുപം ഖേറിന്റെ മുംബൈയിലുള്ള ആക്ടിംഗ് സ്കൂളിൽ നിന്നും അഭിനയം പഠിച്ചതിനു ശേഷം 1990- ലാണ് മൺസൂർ അലിഖാന്റെ സിനിമാഭിനയം തുടങ്ങുന്നത്. മലയാള ചിത്രമായ ശുഭയാത്ര തമിഴ് ചിത്രമായ വേലൈ കിടച്ചിടച്ച് എന്നിവയിലെ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. 1991-ൽ വിജയകാന്ത് നായകനായ ക്യാപ്ടൻ പ്രഭാകർ എന്ന സിനിമയിലെ മൺസൂർ അലിഖാന്റെ വേഷം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഒരു വഴിത്തിരിവായി. തുടർന്ന് നിരവധി സിനിമകളിൽ മൺസൂർ അലിഖാൻ അഭിനയിച്ചു. അദ്ദേഹം അഭിനയിച്ചവയിൽ ഭൂരിപക്ഷവും വില്ലൻ വേഷങ്ങളായിരുന്നു. മലയാളത്തിൽ പത്തിലധികം സിനിമകളിൽ മൺസൂർ അലിഖാൻ അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ ഇറങ്ങിയ മൺസൂർ അലിഖാൻ 1999-ൽ പി എം കെ യുടെ സ്ഥാനാർത്ഥിയായി തമിഴ്നാട്ടിൽ നിന്നും ലോക്സ്ഭാ ഇലക്ഷനിൽ മത്സരിച്ചുവെങ്കിലും അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തത്. 2009-ൽ സ്വതന്ത്ര സ്ഥാനാർഥിയായും 2019-ൽ എൻ ടി കെ എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും മൺസൂർ അലിഖാന് വിജയിയ്ക്കാനായില്ല.