സൂത്രധാരൻ
ഒരു വേശ്യാലയത്തിൽ അഭയം തേടിയ രമേശൻ എന്ന ചെറുപ്പക്കാരൻ അവിടെ വളർന്ന ശിവാനി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. പക്ഷേ, അവളെ അവിടെ നിന്നും രക്ഷപ്പെടുത്തുക എളുപ്പമായിരുന്നില്ല.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ദാദിമാ | |
ഡോക്ടർ | |
ഭാരതിയക്ക |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കൊച്ചിൻ ഹനീഫ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സഹനടൻ | 2 001 |
കഥ സംഗ്രഹം
- ജാസ്മിൻ മേരി ജോസഫ് എന്ന മീരാ ജാസ്മിൻ നായികയായ ആദ്യ ചിത്രം.
- ബിന്ദു പണിക്കർ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത് .ചിത്രത്തിലെ വേശ്യാലയ നടത്തിപ്പുകാരിയുടെ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അഞ്ചംഗ കുടുംബത്തെ ഭക്ഷണസാധനങ്ങൾ വിറ്റ് പോറ്റിയിരുന്ന രമേശൻ ചില പ്രത്യേക സാഹചര്യങ്ങളിൽ പാണ്ഡവപുരം എന്ന അതിർത്തി പട്ടണത്തിൽ എത്തുന്നു.അപരിചിതമായ ഒരു സ്ഥലമായത് കൊണ്ടു തന്നെ തുടക്കത്തിൽ പല ബുദ്ധിമുട്ടുകളും രമേശന് നേരിടേണ്ടി വന്നു.ഹിജഡയായിക്കൊണ്ട് ഉപജീവനം നടത്തുന്ന സുഹൃത്ത് ലീലാകൃഷ്ണനെയും രമേശന് ആശ്രയിക്കാൻ കഴിയില്ലായിരുന്നു.
ഒടുവിൽ വേശ്യാലയം നടത്തുന്ന ദേവുമ്മ അവന് അഭയം നൽകുന്നു.ആ വേശ്യാലയത്തിൽ നടക്കുന്നതെന്തെന്നറിയാത്ത അധികം പുറം ലോകം കാണാത്ത ശിവാനി എന്ന നിഷ്കളങ്കയായ ഒരു കൗമാരക്കാരി പെൺകുട്ടി അവിടെ താമസിച്ചിരുന്നു.റാണിയമ്മയുടെ തണലിലാണ് അവൾ അവിടെ വളർന്നിരുന്നത്.രമേശനെ കാണാനിടയായ ശിവാനി അവനുമായി പ്രണയത്തിലാകുന്നു.
വേശ്യാലയത്തിലെ പഴയ അന്തേവാസിയായ ഭാരതിയക്ക കന്യകമാരായ പെൺകുട്ടികളെ വിറ്റ് പണം സാമ്പാദിച്ചു കൊണ്ടിരുന്നു.ശിവാനിയെ പണക്കാരനും പൊങ്ങച്ചക്കാരനുമായ ജമീന്ദാറിന് വിൽക്കാൻ അവൾ ദേവുമ്മയെ പ്രേരിപ്പിക്കുന്നു. യാഥാര്ത്ഥ്യബോധത്തിനും ശിവാനിയോടുള്ള വാത്സല്യത്തിനും ഇടയിൽ കുടുങ്ങിയ ദേവുമ്മ തന്നെക്കൊണ്ടാവും വിധം പ്രശ്നങ്ങളെ നിയന്ത്രിച്ചു.എന്നാൽ ഒരു ഘട്ടത്തിൽ ദേവുമ്മയ്ക്ക് വേദനയോടെ ശിവാനിയെ വിൽക്കാൻ തീരുമാനിക്കേണ്ടതായി വന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
രാവിൽ ആരോദർബാരികാനഡ |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ്, സുജാത മോഹൻ |
നം. 2 |
ഗാനം
പേരറിയാം മകയിരം നാൾ അറിയാം |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം സുജാത മോഹൻ |
നം. 3 |
ഗാനം
ഇരുളുന്നു സന്ധ്യാംബരം |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
മധുമയി നിന് മിഴിയോരം |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 5 |
ഗാനം
ധീം തനനനന ദേവദുന്ദുഭിആരഭി |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം എം ജി ശ്രീകുമാർ |
നം. 6 |
ഗാനം
ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം ഗായത്രി, എടപ്പാൾ വിശ്വം |
നം. 7 |
ഗാനം
സൂത്രധാരൻ തീം |
ഗാനരചയിതാവു് ലഭ്യമായിട്ടില്ല | സംഗീതം രവീന്ദ്രൻ | ആലാപനം ലഭ്യമായിട്ടില്ല |
നം. 8 |
ഗാനം
ദർശൻ പായീ മോരെ |
ഗാനരചയിതാവു് ഡോ എസ് പി രമേശ് | സംഗീതം രവീന്ദ്രൻ | ആലാപനം എസ് പി ബാലസുബ്രമണ്യം |
നം. 9 |
ഗാനം
ഹരിഓം ശ്യാമഹരേ |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം രവീന്ദ്രൻ | ആലാപനം ഗായത്രി, എടപ്പാൾ വിശ്വം |