കനകദുർഗ്ഗ

Kanakadurga

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കോടേശ്വര റാവുവിന്റെയും രത്നമ്മയുടെയും മകളായി ജനിച്ചു. 1967 ൽ പ്രൈവറ്റ് മാസ്റ്റർ എന്ന ചിത്രത്തിൽ ഒരു കാരക്റ്റർ റോൾ ചെയ്തുകൊണ്ടാണ് കനകദുർഗ്ഗ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം 1968 ൽ ഒളിവിളക്ക് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.

1972 ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് കനകദുർഗ്ഗ മലയാള സിനിമാരംഗത്തേയ്ക്കെത്തുന്നത്. 1974 ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലെ വേഷം കനകദുർഗ്ഗയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. നെല്ലിൽ കനകദുർഗ്ഗ അവതരിപ്പിച്ച കുറുമാട്ടി എന്ന കഥാപാത്രം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് മലയാളത്തിൽ നിരവധി അവസരങ്ങൾ അവർക്ക് ലഭിച്ചു. ലിസഏതോ ഒരു സ്വപ്നംഉത്രാടരാത്രി എന്നീ ചിത്രങ്ങളിൽ കനകദുർഗ്ഗ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എൺപതുകളിൽ അവർ കാരക്റ്റർ റോളുകളിലേക്ക് മാറി. അൻപതിലധികം മലയാള സിനിമകളിൽ കനകദുർഗ്ഗ അഭിനയിച്ചു.. പത്തോളം തമിഴ്, തെലുങ്ക് സിനിമകളിലും മായാ മനുഷ്യ എന്ന കന്നഡ സിനിമയിലും കനകദുർഗ്ഗ അഭിനയിച്ചിട്ടുണ്ട്.

മലയാളിയായ പ്രശസ്ത ഛായാഗ്രാഹകൻ ഹേമചന്ദ്രനെയാണ് കനകദുർഗ്ഗ വിവാഹം ചെയ്തത്. ചലച്ചിത്ര നടിയായ മാനസ അവരുടെ മകളാണ്.