പേരറിയാം മകയിരം നാൾ അറിയാം

ആ ആ
പേരറിയാം മകയിരം നാൾ അറിയാം
പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
ആരു തന്നു ഞാനറിയില്ല
പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
മാർഗഴി പ്രാവ്...

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയി
എന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയി
വെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വയ്ക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
മാർഗഴി പ്രാവ്...

ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവുപോലെ കണ്ണെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോ
പൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ

പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
ആരു തന്നു ഞാനറിയില്ല
പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
മാർഗഴി പ്രാവ്...മാർഗഴി പ്രാവ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
perariyaam makayiram

Additional Info

Year: 
2001
Lyrics Genre: 

അനുബന്ധവർത്തമാനം