ധീം തനനനന ദേവദുന്ദുഭി
സാമനസാ..
സമയാനികിതകൂമാട ലാളനെ
സമയാനികിതകൂമാട ലാളനെ
സമയാ
ധീം തനനനന
ദേവദുന്ദുഭി ധ്യാനമുണരും പുലർകാലം
ധീം തനനനന
ദേവദുന്ദുഭി ധ്യാനമുണരും പുലർകാലം
ഓംകാരം പാടുന്നു ചെല്ലക്കാറ്റ്
സംഗീതം മൂളുന്നു ഇല്ലിക്കാട്...
ഹൃദയതാളമൊരു ലയവിലാസമായി
സാരിമ സരിമപ രിമപധ...
മപധസ രിമരിരിസ ധസധധപ രിമസരിപ
സമയാനികിതകൂമാട ലാളനെ
സമയാനികിതകൂമാട ലാളനെ
സമയാ
കാണാക്കുയിലിൻ സാധകം
എൻ വീണയിലണയും പഞ്ചമം
കാണാത്തീരം തേടിത്തേടിപ്പോകുമ്പോൾ
കരക്കാണാക്കടലിൽ നീയെൻ തോണിക്കാരനായ്
പാടാത്തൊരോമനപ്പാട്ടിന്റെ ഈണം
നോവും കരളിനു സ്നേഹപ്പൂമഴയായ്
സമയാനികിതകൂമാട ലാളനെ
സമയാനികിതകൂമാട ലാളനെ
സമയാ
പനിനീർപ്പൂവിൻ സൗരഭം
എൻ ഹൃദയം തേടും സൗഭഗം..
വേനൽച്ചൂടിൽ നീറും ഭൂമിപ്പെണ്ണിന്
മേഘക്കണ്ണീർക്കാലം സ്നേഹ സാന്ത്വനം
വിരിയുന്ന പൂവും കൊഴിയുന്ന പൂവും
കാറ്റിൻ കൈയ്യിൽ സ്നേഹസുഗന്ധങ്ങൾ
എന്തരോ മഹാനുഭാവുലു
അന്തരീകി വന്ദനാമുലൂ...
എന്തരോ മഹാനുഭാവുലു
അന്തരീകി വന്ദനാമുലൂ...
എന്തരോ മഹാനുഭാവുലു
ആ ആ