ദീപിക മോഹൻ

Deepika Mohan

മലയാള ചലച്ചിത്ര, സീരിയൽ താരം.  സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ 2001ലാണ് ദീപിക ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സി ഐ ഡി മൂസ, മാടമ്പി, ചാർളി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം.. എന്നിവയുൾപ്പെടെ  ഏകദേശം അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും ദീപിക മോഹൻ അഭിനയിച്ചിട്ടുണ്ട്.