താപ്പാന
ജയിൽ വിമോചിതനായ സാംസൺ (മമ്മൂട്ടി) എന്ന മോഷ്ടാവ് ജയിൽ ശിക്ഷ കഴിഞ്ഞുവരുന്നൊരു യുവതി മല്ലിക(ചാർമി) യുമായി യാദൃശ്ചികമായിപരിചയപ്പെടേണ്ടിവരികയും അവരുടെ നാട്ടിലേക്ക് ഒപ്പം യാത്ര ചെയ്യേണ്ടിവരികയും പിന്നീട് അവരുടേ ജീവിതത്തിലെ പല സംഭവങ്ങൾക്കും കാരണമാകുകയും ചെയ്യുന്ന കോമഡി പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമാ മൂവി.
Actors & Characters
Actors | Character |
---|---|
സാംസൺ | |
മല്ലിക | |
മണിക്കുട്ടൻ / കന്ന് കുട്ടൻ | |
ചേടത്തി സാബു | |
ചെട്ടിയാർ ശിവൻ | |
അന്നമ്മ | |
പഞ്ചായത്ത് മെമ്പർ സി പി | |
സുധാകരൻ | |
വിജയൻ (സുധാകരന്റെ സഹോദരൻ) | |
നിർമ്മല | |
ജേക്കബ് | |
കൊച്ചാപ്പി | |
എസ് ഐ ജോൺ | |
കിടാവ് | |
കേശവൻ | |
സതി | |
പോലീസ് ഉദ്യോഗസ്ഥൻ | |
സുനന്ദ | |
ജലജ | |
ശിവൻ | |
പിള്ളെച്ചൻ | |
ജയിലർ | |
കൊച്ചാപ്പിയുടെ ഭാര്യ | |
പോൾ ചേട്ടൻ | |
ഇൻസ്പെക്ടർ | |
ഹോസ്പിറ്റൽ സീൻ | |
സിസ്റ്റർ | |
സിസ്റ്റർ | |
ജോലിക്കാരി | |
Main Crew
കഥ സംഗ്രഹം
കാട്ടുചെമ്പകം, ആഗതൻ എന്നീ ചിത്രങ്ങളിൽ നായികയായിരുന്നു ചാർമി വീണ്ടും ഈ ചിത്രത്തിലൂടെ മലയാളത്തിൽ നായികയാകുന്നു.
ഒരു മോഷണക്കേസിൽ അറസ്റ്റിലായ സാംകുട്ടി ശിക്ഷ കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനാകുന്നു. അതേ സമയം തന്നെ സ്ത്രീ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞിറങ്ങുന്ന മല്ലിക എന്നൊരു യുവതിയെ സാംസൺ യാദൃശ്ചികമായി കണ്ടുമുട്ടുകയും കണ്ടമാത്രയിൽ അവരോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. പെട്ടെന്നുണ്ടായ ഒരു വാഹനാപകടത്തിൽ നിന്ന് മല്ലികയെ സാംകുട്ടി രക്ഷിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും മല്ലികയുടെ നാടായ കരിപ്പയിലേക്ക് യാത്ര പുറപ്പെടുന്നു. യാത്രാമദ്ധ്യേ മല്ലികക്ക് വീണ്ടും അസുഖം വരികയും മല്ലികയെ ആശുപത്രിയിലാക്കുകയും ചെയ്യുന്നു. അവിടെ വെച്ച് സാംകുട്ടി തന്റെ പഴയ സുഹൃത്ത് ചേടത്തി സാബു എന്ന ഗുണ്ടയെ കണ്ടുമുട്ടുന്നു. അവന്റെ വീട്ടിലെത്തി അവന്റെ സൽക്കാരവും സ്വീകരിച്ച് തിരിച്ചു പോരുമ്പോഴാണ് കവലയിൽ ഒരു സംഘട്ടനം നടക്കുന്നത് സാംകുട്ടി കണ്ടത്. അയാൾ അതിലിടപെടുകയും ഗുണ്ടയെ തോൽപ്പിക്കുകയും ചെയ്യുന്നു. മല്ലികയും സാംകുട്ടിയും വീണ്ടും യാത്ര തുടരുന്നു.
ആ യാത്രയിൽ മല്ലികയും സാംകുട്ടിയും തങ്ങളുടെ ജീവിത കഥ പറയുന്നു. നാട്ടിൽ ആരോരുമില്ലാത്ത സാംകുട്ടി ഒരു മോഷ്ടാവായിരുന്നു. ഒപ്പം ചില കൂലിത്തല്ലും. മോഷണം നടത്തിയാണ് ജീവിക്കുന്നതെങ്കിലും നാട്ടിലെ പാവപ്പെട്ട പലരോടും സഹാനുഭൂതിയുള്ള ആളായിരുന്നു. പോളാശാൻ എന്നൊരു നാട്ടുകാരനെ സഹായിക്കാൻ ശ്രമിച്ച മോഷണകുറ്റത്തിന് പോലീസ് സാംകുട്ടിയെ അറസ്റ്റു ചെയ്യാൻ വരുന്നു. പോലീസുമായുള്ള സംഘട്ടനത്തിൽ എസ് ഐ ജോണിന്റെ കയ്യ് അടിച്ചൊടിക്കുന്നു സാംകുട്ടി. വധശ്രമത്തിനു കേസെടുത്ത് പോലീസ് സാംകുട്ടിയെ ജയിലിലാക്കുന്നു. മലികയോടൊപ്പം യാത്ര ചെയ്യുകയും കൂടുതൽ പരിചയപ്പെടുകയും ചെയ്ത സാംകുട്ടിയോട് മല്ലികയോട് പ്രണയം തോന്നിത്തുടങ്ങി. അവളെ പ്രണയിക്കാനും ജീവിതസഖിയാക്കാനും സാംകുട്ടി ആഗ്രഹിച്ചു. അപ്പോഴാണ് മല്ലിക വിവാഹിതയാണെന്ന് സാംകുട്ടി മനസ്സിലാക്കുന്നു. കരിപ്പയിൽ കന്ന് കച്ചവടം ചെയ്യുന്ന മണിക്കുട്ടനാണ് തന്റെ ഭർത്താവെന്ന് അവൾ സാംകുട്ടിയോട് പറയുന്നു. കല്യാണത്തിനു ശേഷം മണിക്കുട്ടന് നിർമ്മല എന്ന സ്ത്രീയുമായുണ്ടായ അടുപ്പം അവരുടെ കുടുംബ ജീവിതത്തെ ബാധിച്ചു. നിർമ്മലയുടെ ഭർത്താവ് സുധാകരനും ഗുണ്ടകളും മണിക്കുട്ടനെ ആക്രമിക്കുന്നു. മണിക്കുട്ടനെ കൊല്ലാനോരുങ്ങുന്ന സുധാകരനെ മല്ലിക തലക്കടിച്ചു കൊലപ്പെടുത്തുന്നു. എല്ലാം അറിയുന്ന സാംകുട്ടി തന്റെ മോഹം മാറ്റിവെച്ച് മല്ല്ലികയെ സുരക്ഷിതമായി കരിപ്പ ഗ്രാമത്തിലിറക്കി തിരിച്ചു പോരാനൊരുങ്ങുകയായിരുന്നു സാംസൺ.
കരിപ്പയിലെത്തുന്ന മല്ലിക, നിർമ്മലയെ വിവാഹം കഴിച്ചു ജീവിക്കുന്ന മണിക്കുട്ടനെയാണ് കാണുന്നത്. അയാൾ മല്ലികയെ ഉപേക്ഷിക്കുന്നു. മല്ലിക, മടങ്ങിപ്പോകാതെ കാത്തു നിന്ന സാംകുട്ടിയുടെ അടുത്തെത്തുന്നു. അയളോട് പോകരുതെന്ന് മല്ലിക പറയുന്നു. സാംകുട്ടി കരിപ്പയിൽ താമസിക്കുന്നത് മണിക്കുട്ടനെയും ചെട്ടിയാർ ശിവനേയും അലോസരപ്പെടുത്തുന്നു. മണിക്കുട്ടനെ കൊല്ലണമെന്ന് മല്ലിക സാംകുട്ടിയോട് ആവശ്യപ്പെടുന്നു. അത് ചെയ്യാമെന്ന് സാംകുട്ടി ഏൽക്കുകയും ചെയ്യുന്നു. നാട്ടിൽ ചില പ്രശനങ്ങളിൽ ഇടപെടുന്ന സാംകുട്ടിയെ എസ് ഐ ജോണ് അറസ്റ്റ് ചെയ്യുന്നു. അയാൾ സാംകുട്ടിയെ തന്റെ കൂടെ നിർത്തുന്നു. മണിക്കുട്ടനോട് മല്ലികയിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ എസ് ഐ ജോണിനെകൊണ്ട് സാംകുട്ടി പറയിക്കുന്നു. അയാൾ പണം നൽകുന്നതോടെ മണിക്കും ശിവനും സാംകുട്ടിയോടുള്ള വൈരാഗ്യം കൂടുന്നു. ശിവൻ മല്ലികയെ സഹായിച്ച ജേക്കബിനെ തല്ലുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മണിവാക പൂത്ത |
മുരുകൻ കാട്ടാക്കട | വിദ്യാസാഗർ | മധു ബാലകൃഷ്ണൻ, തുളസി യതീന്ദ്രൻ |
2 |
ഊരും പേരും |
സന്തോഷ് വർമ്മ | വിദ്യാസാഗർ | വിജയ് യേശുദാസ് |
3 |
താപ്പാന താപ്പാന |
അനിൽ പനച്ചൂരാൻ | വിദ്യാസാഗർ | സഞ്ജീവ് തോമസ് |
4 |
പകിട പലവിധം |
അനിൽ പനച്ചൂരാൻ | വിദ്യാസാഗർ | ലഭ്യമായിട്ടില്ല |