ലക്ഷ്മി പ്രിയ ജയേഷ്

Lakshmi Priya Jayesh

മലയാള ചലച്ചിത്ര നടി. ടെലിവിഷൻ പരിപാ ടികളിലൂടെയാണ്  ലക്ഷ്മിപ്രിയ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2005- ൽ ജോഷി - മോഹൻലാൽ ചിത്രമായ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്.  2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മിപ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്മിപ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ്.

ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ്. ഒരു മകളാണവർക്കുള്ളത് പേര് മാതംഗി.