മണിവാക പൂത്ത
മണിവാക പൂത്ത മലയില്‍
എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
നിന്റെ തണല്‍ തേടി വന്നു ഞാന്‍
ഒരുപാടു കാണുവാന്‍ മോഹം
ഒരുമിച്ചുചേരണം വേഗം...
ഇനി ഞാനെന്തു തരണം എന്റെ കിളിയേ
ഒന്നു വരുമോ
മണിവാക പൂത്ത മലയില്‍
എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
നിന്റെ തണല്‍ തേടി വന്നു ഞാന്‍
ഞാനാകുമീ മാങ്കൊമ്പിലെ പൂവള്ളിയില്‍
കളിയൂഞ്ഞാലാടി കളിക്കാന്‍ വാ
ഞാനാടുമീ ഊഞ്ഞാലില്‍ നീ പൂങ്കാറ്റുപോൽ
മേഘത്തേരില്‍ കൂടെ പോരാന്‍ വാ
ചെമ്പകത്താലമായ് വാ
ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം
ചന്ദനവണ്ടുപോൽ വാ.. ഞാനെന്‍
ചുണ്ടിലെ തേനു നല്‍കാം
മഴവില്‍ത്തേരില്‍ തിങ്കളേ വരുമോ കളിയാടാന്‍
മണിവാക പൂത്ത മലയില്‍
എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
നിന്റെ തണല്‍ തേടി വന്നു ഞാന്‍
ആ...ആ
മനസ്സമ്മതം പകരം തരാം
മണവാട്ടിയായ് നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍
മാലാഖയായ്... നീ പോരുകില്‍
ആരോമലേ സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍
കൈയിലെ തീർത്ഥമായ് വാ... നീയെന്‍
കണ്ണിനു കണ്ണിനഴകേ
പൊന്നിതൾ ചന്തമായ് വാ... നീയെന്‍
പൊന്നാം പൊന്നിനഴകേ
പ്രണയം പോലെ പെയ്യുമീ മഴയില്‍... നനയാന്‍ വാ
മണിവാക പൂത്ത മലയില്‍
എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
നിന്റെ തണല്‍ തേടി വന്നു ഞാന്‍