ഊരും പേരും

ഊരും പേരും പറയാതെ
ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ
കനവില്‍ വളരും നീയാരോ
എതിലേ വന്നെന്നറിയീലാ
എപ്പോഴാണെന്നറിയീലാ
നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള.. നാണക്കാരിയോ
തേനിമ്പം മൂളുന്ന.. വാനമ്പാടിയോ
താരമ്പക്കണ്ണുള്ള... നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ..
ആരോ... നീ അഴകേ...
ഊരും പേരും പറയാതെ
ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ
കനവില്‍ വളരും നീയാരോ

കനകത്തിരികള്‍ ചിരിയിലണിയും
പുലരിവിളക്കായ്.. നിന്ന കണിയോ
ഓ പകുതി മറഞ്ഞും... പകുതി തെളിഞ്ഞും
കനവിലൊരുനാൾ കണ്ട മുഖമോ
ഓ ആദ്യം കാണും ഞൊടിയിലേ
ഇത്രക്കിഷ്ടം വളരുമോ
ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ
ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ
ആരോ... നീ അഴകേ
ഊരും പേരും പറയാതെ
ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ
കനവില്‍ വളരും നീയാരോ

മനസ്സില്‍ മയങ്ങും കിളിതന്‍ അരികേ
പരിഭവവുമായ് എത്തും ഇണയോ
ഓ കുളിരുമണികള്‍.. മൊഴിയിലുതിരും
പവിഴമഴയായ്.. വന്ന സഖിയോ
മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ
എന്നില്‍ നീ വന്നണയവേ
ഇല്ലെന്നോതാന്‍ കഴിയുമോ
നിന്നോടന്നെല്ലാം പറയാതെ പറയുമോ

തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ
ആരോ... നീ അഴകേ

ഊരും പേരും പറയാതെ
ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ
കനവില്‍ വളരും നീയാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oorum perum

Additional Info

Year: 
2012

അനുബന്ധവർത്തമാനം