ചെമ്പിൽ അശോകൻ

Chembil Asokan

മലയാള ചലച്ചിത്ര നടൻ. 1960 നവമ്പറിൽ കോട്ടയം ജില്ലയിലെ വൈക്കം - ചെമ്പിൽ ജനിച്ചു. നാടക നടനായിരുന്ന അശോകൻ 2009-ൽ ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിപ്പെടുന്നത്. തുടർന്ന് കഥ തുടരുന്നു, പോക്കിരി രാജ, വെള്ളി മൂങ്ങ, പുലി മുരുകൻ, ഗപ്പി, കമ്മട്ടിപ്പാടം, ലൂക്ക...എന്നിവയടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കടമറ്റത്തുകത്തനാർ, ഭാസി  ബഹദൂർ എന്നീ ടെലിവിഷൻ സീരിയലുകളിലും ചെമ്പിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.

 

ഫോട്ടോയ്ക്ക് നന്ദി ജയപ്രകാശ് അതലൂർ