വിജു കൊടുങ്ങല്ലൂർ

Viju Kodungallur

അഭിനേതാവ്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ചാപ്പാറ സ്വദേശി. തൃപ്പൂണിത്തുറ ആർ എൽ വി സംഗീതകോളേജിൽ നിന്ന് ഗാനഭൂഷണം പാസ്സായി. മിമിക്രി രംഗത്താണ് തന്റെ കലാപ്രവർത്തനം തുടങ്ങിയത്. ‘ജൂനിയർ കലാഭവൻ മണി’ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന വിജു  കൈരളി ടിവിയിലെ ‘ജഗപൊക’ സീരിയലിൽ കലാഭവൻ മണിയെ അനുകരിച്ചു. ചാനൽ, സ്റ്റേജ് ഷോകളിലെ മിമിക്രിയിൽ സജ്ജീവം. നിരവധി സീരിയലുകളിലും അഭിനയിക്കുന്നു. മലയാളത്തിലെ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു.‘ ബിഗ് ബി, വെറുതെ ഒരു ഭാര്യ, മായാവി ‘ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ സീരിയലുകളിലും സിനിമകളിലും സജ്ജീവം.