ദീപൻ ചാറ്റർജി
ദീപൻ ചാറ്റർജി. പ്രശസ്ത സംഗീത സംവിധായകനായ ആർ ഡി ബർമ്മന്റെ അസിസ്റ്റന്റായാണ് സിനിമാ സംഗീത മേഖലയിൽ ദീപൻ തുടക്കമിടുന്നത്. ഷോലെ എന്ന സിനിമയുടെ പിന്നണിയിൽ സംഗീതമേഖലയിൽ നിന്നും ശബ്ദത്തിന്റെ മേഖലയിൽക്കൂടി പ്രവർത്തിച്ച് തുടങ്ങിയ ദീപൻ മലയാള സിനിമയിലും ശ്രദ്ധേയനാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓഡിയോഗ്രാഫർമാരിൽ ഒരാൾ ആയിരുന്നു ദീപൻ ചാറ്റർജി. സലിൽ ചൗധരിയോടൊത്തും സംഗീതജ്ഞനായും അദ്ദേഹത്തിന്റെ റെക്കോർഡിംഗുകളിലും ദീപൻ ജോലി നോക്കിയിട്ടുണ്ട്. പ്രിയദർശന്റെ 4ഫ്രെയിംസ് എന്ന സ്റ്റുഡിയോയുടെ പ്രധാന സൗണ്ട് റെക്കോർഡിംഗ് എഞ്ചിനീയറും സൗണ്ട് ഡിസൈനറുമായിരുന്നു. പ്രിയദർശന്റെ സിനിമകൾക്ക് സംഗീത സംവിധാനവും നിർവ്വഹിച്ചു. കിലുക്കത്തിലും മിന്നാരത്തിലുമൊക്കെ ദൃശ്യഭംഗിയോടൊപ്പം ശബ്ദത്തിന്റെ വ്യത്യസ്തതയും മലയാളികൾ അനുഭവിച്ചറിഞ്ഞത് ദീപൻ ചാറ്റർജിയിലൂടെയാണ്.കൂടാതെ അദ്ദേഹം മലയാളത്തിൽ രണ്ടു സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു. പ്രിയദർശന്റെ കാക്കക്കുയിലിനും മുരളി നാഗവള്ളിയുടെ വാണ്ടഡ്നും സംഗീതം ഒരുക്കിയത് അദ്ദേഹമാണ്. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല.
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാക്കക്കുയിൽ | സംവിധാനം പ്രിയദർശൻ | വര്ഷം 2001 |
തലക്കെട്ട് സൂത്രധാരൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2001 |
തലക്കെട്ട് കാലാപാനി | സംവിധാനം പ്രിയദർശൻ | വര്ഷം 1996 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ആരാരും കണ്ടില്ലെന്നോ | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹൻ | രാഗം | വര്ഷം 2001 |
ഗാനം പൊന്നുമണി കണ്ണനുണ്ണി - F | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം സുജാത മോഹൻ, കല്യാണി മേനോൻ | രാഗം | വര്ഷം 2001 |
ഗാനം മേഘരാഗം | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം കെ എസ് ചിത്ര | രാഗം ദേശ് | വര്ഷം 2001 |
ഗാനം പൊന്നുമണി കണ്ണനുണ്ണി - M | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം എം ജി ശ്രീകുമാർ | രാഗം | വര്ഷം 2001 |
ഗാനം ഗോവിന്ദാ ഗോവിന്ദാ | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം എം ജി ശ്രീകുമാർ, നിഖിൽ മേനോൻ, സംഗീത സചിത്ത് | രാഗം | വര്ഷം 2001 |
ഗാനം പാടാം വനമാലീ നിലാവിൻ | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം എം ജി ശ്രീകുമാർ, കല്യാണി മേനോൻ | രാഗം ഹിന്ദോളം | വര്ഷം 2001 |
ഗാനം കാക്കക്കുയിലേ | ചിത്രം/ആൽബം കാക്കക്കുയിൽ | രചന ഗിരീഷ് പുത്തഞ്ചേരി | ആലാപനം എം ജി ശ്രീകുമാർ | രാഗം | വര്ഷം 2001 |
സൌണ്ട് റെക്കോഡിങ്
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കിളിച്ചുണ്ടൻ മാമ്പഴം | സംവിധാനം പ്രിയദർശൻ | വര്ഷം 2003 |
തലക്കെട്ട് കാക്കക്കുയിൽ | സംവിധാനം പ്രിയദർശൻ | വര്ഷം 2001 |
തലക്കെട്ട് കിലുക്കം | സംവിധാനം പ്രിയദർശൻ | വര്ഷം 1991 |
തലക്കെട്ട് അഭിമന്യു | സംവിധാനം പ്രിയദർശൻ | വര്ഷം 1991 |
അവാർഡുകൾ
Sound Design
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാണ്ടഡ് | സംവിധാനം മുരളി നാഗവള്ളി | വര്ഷം 2004 |
തലക്കെട്ട് തേന്മാവിൻ കൊമ്പത്ത് | സംവിധാനം പ്രിയദർശൻ | വര്ഷം 1994 |
തലക്കെട്ട് അദ്വൈതം | സംവിധാനം പ്രിയദർശൻ | വര്ഷം 1992 |
തലക്കെട്ട് കിഴക്കുണരും പക്ഷി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1991 |