പൊന്നുമണി കണ്ണനുണ്ണി - M
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
ആരിരാരോ മൂളി പാടി ഉറക്കാം
ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
പീലി വേണം തൊടാന്‍ ഗോപി വേണം
നിറനിലാവുപോൽ കോടി വേണം
പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ
കളിയാടാന്‍ മടിനിറയെ മഞ്ചാടിയും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
പൊന്നുടല്‍ കണികാണാനടുത്ത് വായോ
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
പാട്ട് മൂളാന്‍ മുളം തണ്ട് വേണം
മെല്ലെ മേയ്ക്കുവാന്‍ പയ്യുകള്‍ വേണം
നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി
അമ്പാടിക്കുയിലിന്റെ ശ്രീരാഗവും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
ആകാശക്കുട ചൂടാന്‍ അടുത്തുവായോ
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
ആരിരാരോ മൂളി പാടി ഉറക്കാം
ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം