തുന്നാരം കിളിമകളേ
തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്
മലയാളച്ചന്തം ചാർത്തും തിരുവോണത്തുമ്പിക്കിന്നു്
കല്യാണപ്പൊന്നും പുടവയുമായ് വാ കിളിയേ
തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്
തുമ്പപ്പൂച്ചോറുണ്ട് കുമ്മാട്ടിക്കളിയും കണ്ട്
മാവേലിത്തേരുകാണാൻ പോകാം പോകാം
മലനാടിൻ മനസ്സെല്ലാം കുളിരണിയുമ്പോൾ
കതിരിടും ഓർമ്മകളിൽ കൈത്തിരി നീട്ടും വർണ്ണപ്പൊലിമയുമായ്
നിറപറ പൂവിടുന്നു നെഞ്ചിൽ ദീപമാല്യം കണ്ണിൽ
നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ
(തുന്നാരം കിളിമകളെ...)
അത്തപ്പൂ മുറ്റത്തെ അമ്മാനക്കളിയും കണ്ട്
പൂവള്ളിയിൽ ഊഞ്ഞാലാടാൻ പോകാം പോകാം
കുഴലൂതിക്കുരവയിടാം കിന്നാരം ചൊല്ലാം
പുഴയിലെ ഓളത്തിൽ പൗർണ്ണമി പാടും വഞ്ചിപ്പാട്ടുകളിൽ
ഒരു കളിയോടമേറിപ്പോകാം കേളികൊട്ടും നാട്ടിൽ
നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ
(തുന്നാരം കിളിമകളെ...)