മിഴിയിലെന്തേ മിന്നി

ഉം…ലാലലലാ

മിഴിയിലെന്തേ മിന്നീ
കന്നിമോഹതുഷാരം
മൊഴികളെന്തേ കൊഞ്ചീ
വെണ്ണിലാവിൻ ഗീതം
മണിയറ തെന്നലേ മനസ്സു നീ കണ്ടുവോ (മിഴിയിലെന്തേ)

കാലം മന്ദഹാസം തൂകി നമ്മെ എതിരേൽക്കവേ (2)
താരം കണ്ണു ചിമ്മി വന്നു നിന്നൂ കിളിവാതിലിൽ(2)
ഹൃദയചാരുതയിൽ ഏതോ സുഖതരംഗലയം
നെടുവീർപ്പിൽ വീണലിയും പൂംപുളകം പകരും യാമം

മൗനം പീലിനീർത്തി തന്നതോരോ മഴവില്ലുകൾ
മാറിൽ സപ്തരാഗം മീട്ടുമോരോ മണിവീണകൾ (മൗനം)
പ്രണയമലരുകളിൽ ഏതോ ശലഭമിഥുനങ്ങൾ
ഇതളോരോന്നും തഴുകും തേൻ നുകരും സുരഭീയാമം  (മിഴിയിലെന്തേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhiyilenthe minni

Additional Info

Year: 
1990

അനുബന്ധവർത്തമാനം