കിനാവിന്റെ കൂടിൻ കവാടം

കിനാവിന്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്  (കിനാവിന്റെ)

തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ
ആലോലമാടും ഇളംകാറ്റു സംഗീതമായ്
പ്രാണനിൽ പ്രാണനിൽ വേരിടും ജീവസൗഭാഗ്യം
നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)

നാണം വിടർന്നു മുഖശ്രീയിലാമോദമായ്
ആപാദചൂഡം പടരുന്ന രോമാഞ്ചമായ്
പ്രാനനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം
നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinavinte koodin

Additional Info

Year: 
1990