സിന്ദൂരം തൂവും ഒരു
സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപിൽ
വെൺമേഘത്തേരിലേറി വന്നിറങ്ങീ നാം
സാഗരങ്ങൾ നൂപുരം ചാർത്തും
പൂവനങ്ങൾ ചാമരം വീശും
ദേവരാഗസംഗമത്തിന്നായ് (സിന്ദൂരം)
മാനത്തെ മാളികയിൽ നക്ഷത്രകന്യകമാർ
ആടുന്നു കണ്ണഞ്ചും മോഹിനിയാട്ടം (മാനത്തെ)
തീരങ്ങൾ വാരിവിതറുമീ വൈഡൂര്യ ചിന്തുകളും
ആതിരാത്താലമേന്തുമീ ഹേമന്തച്ചില്ലകളും
കാമനയിൽ പൂവിടവേ തേടുവതെന്തേ നാം
സാഗരങ്ങൾ നൂപുരം ചാർത്തും
പൂവനങ്ങൾ ചാമരം വീശും
ദേവരാഗസംഗമത്തിന്നായ് (സിന്ദൂരം)
മന്ദാരത്താഴ്വരയിൽ ഗന്ധർവ്വത്തംബുരുവിൽ
ശൃംഗാരം മീട്ടുന്നു മോഹപതംഗം (മന്ദാര)
ആരാമം വാരിയണിയുമീ തൂമുത്തും ചന്ദനവും
താരുണ്യച്ചുണ്ടു നുണയുമീ ആദ്യത്തെ മുന്തിരിയും
മനതാരിൽ തെളിയുമ്പോൾ തേടുവതെന്തേ നാം
സാഗരങ്ങൾ നൂപുരം ചാർത്തും
പൂവനങ്ങൾ ചാമരം വീശും
ദേവരാഗസംഗമത്തിന്നായ് (സിന്ദൂരം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sindooram thoovum
Additional Info
Year:
1990
ഗാനശാഖ: