ഡാൻ ധനോവ
ഇന്ദ്രപ്രീത് സിങ് ധനോവ എന്നതാണ് ചണ്ഡിഗഡ് സ്വദേശിയായ ഡാൻ ധനോവയുടെ യഥാർത്ഥ പേര്.. നാവിക പരിശീലനം പൂർത്തിയാക്കി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തു വരവേ മോഡലിംഗ് രംഗത്തേക്ക് എത്തപ്പെട്ടു.. തുടർന്ന് വിവിധ ബ്രാൻ്റുകളുടെ പരസ്യമോഡലായി.
മൻമോഹൻ ദേശായിയുടെ സംവിധാനത്തിൽ അമിതാഭ് ബച്ചൻ നായകനായി 1985 ൽ ഇറങ്ങിയ Mard എന്ന സൂപ്പർഹിറ്റ് ഹിന്ദിചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടാണ് സിനിമയിലെത്തിയത്.
1990 ൽ കമലിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ശുഭയാത്ര എന്ന മലയാളചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.
ബോളിവുഡിൽ ഒരേ തരത്തിലുള്ള വേഷങ്ങൾ മടുപ്പുളവാക്കിയപ്പോൾ, 1997ൽ സിനിമയോട് വിടപറഞ്ഞ് ബ്രസീലിലേക്ക് ചേക്കേറിയ ധനോവ അവിടെ മർച്ചൻ്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 23 വർഷങ്ങൾക്കു ശേഷം സുറൈ പോട്രു എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് തിരിച്ചെത്തി.