സനൽ രാജ്
സനൽ രാജ് തൃശൂർ സ്വദേശിയാണ്.ശ്രീ . പി സി കൃഷ്ണന്റെയും (Late ) ലീല ക്രിഷ്ണന്റെയും മകനായി ദുബായിയിൽ ജനിച്ചു.ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും തൃശൂർ സാന്റാ മരിയ അക്കാഡമിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കി.
നവാഗത സംവിധായകനായ നിതിൻ രഞ്ജിപ്പണിക്കാരുടെ കസബ എന്ന സിനിമയാണ് സഹസംവിധായകനായി പ്രവർത്തിച്ചു റിലീസ് ചെയ്ത ആദ്യ സിനിമ . എന്നാൽ അതിനു മുൻപ് റിലീസ് ചെയ്യാത്ത അരികിൽ ഒരാൾ എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കിൽ സഹസംവിധായകനായും പല ഷോർട് ഫിലിമുകളുടെയും- അതിൽ പ്രധാനമായി ആര്യൻ മേനോൻ സംവിധാനം ചെയ്ത Burn My Body - അസ്സോസിയേറ്റ് സംവിധായകനായും പ്രവർത്തിക്കുകയും കൊച്ചിയിലെ ലുലു മാളിന് വേണ്ടി രണ്ടു പരസ്യചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി, എം സി ജിതിൻ സംവിധാനം ചെയ്ത നോൺസെൻസ് , വിജേഷ് വിജയ് സംവിധാനം ചെയ്ത മന്ദാരം , അരുൺജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ലഡു എന്നീ മലയാളം സിനിമകൾക്ക് ഉപശീർഷകങ്ങൾ / സബ്ടൈറ്റിലുകളും ചെയ്തിട്ടുണ്ട് .