സംയുക്ത മേനോൻ
പാലക്കാട് സ്വദേശിനിയായ സംയുക്ത മേനോൻ പ്ലസ് ടു പഠനത്തിനുശേഷമാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. സംയുക്ത തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ അവരെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ 2016 -ൽ പോപ്പ്കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. അതിനുശേഷം തീവണ്ടി എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലില്ലി, കൽക്കി, വെള്ളം, കടുവ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ സംയുക്ത മേനോൻ അഭിനയിച്ചു.
2018 -ൽ കളരി എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോൻ തമിഴ് സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂലൈ കാട്രിൽ, വാത്തി എന്നീ തമിഴ് സിനിമകളിൽ അഭിനയിച്ചു. 2021 -ൽ ഭീംല നായിക്ക് എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബിംബിസാര, വിരൂപാക്ഷ തുടങ്ങിയ തെലുങ്കു സിനിമകളിലും സംയുക്ത അഭിനയിച്ചു.