ജിതിൻ ജോസഫ്

Jithin Joseph

ചലച്ചിത്ര ശബ്ദലേഖകൻ. 1997 ഏപ്രിൽ 11 ന് ആലപ്പുഴ ജില്ലയിൽ എബ്രഹാമിന്റെയും മേരിയുടെയും മകനായി ജനിച്ചു. +2 പഠനത്തിനുശേഷം ശേഷം തൃശൂർ ചേതന സ്റ്റുഡിയോയിൽ ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനുശേഷം ചേതനയിൽ തന്നെ ഇന്റേണൽഷിപ്പ് ചെയ്തു.

ചേതന സ്റ്റുഡിയോവിൽ വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ ജിതിൻ ജോസഫ് എറണാംകുളം കളക്ടീവ് സ്റ്റുഡിയോവിൽ ജോയിൻ ചെയ്തു. ആ സമയത്ത് അവിടെ മായാനദി എന്ന സിനിമയുടെ വർക്കുകൾ നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുടെ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാലത്തിന്റെ കൂടെ വർക്ക് ചെയ്തു. അതായിരുന്നു ജിതിന്റെ സിനിമയിലെ തുടക്കം.

തുടർന്ന് കാർബൺകൂടെഹേയ് ജൂഡ്കുമ്പളങ്ങി നൈറ്റ്സ്... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സൗണ്ട് വർക്കുകൾ ചെയ്തു.  ആർട്ടിക്കിൾ 15 എന്ന ഹിന്ദി സിനിമയിലും  സൗണ്ട്  എഡിറ്റിംഗ് ചെയ്തു. 

ജിതിൻ ജോസഫിന്റെ കുടുംബം അച്ഛൻ. അമ്മ. പെങ്ങൾ എന്നിവരടങ്ങുന്നതാണ്. ആലപ്പുഴ ചേർത്തലയിലാണ്  വീട്.

 

email -   mail2soundgenics@gmail.com