പാച്ചുവും അത്ഭുതവിളക്കും
മുംബൈയിൽ ആയുർവേദ ഫാർമസി നടത്തുന്ന യുവാവ്, നാട്ടിൽ നിന്നുള്ള ട്രെയിൻ യാത്രയിൽ, ഫാർമസി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമയുടെ ഉമ്മയെക്കൂടി കൂടെക്കൂട്ടുന്നു. യാത്രയ്ക്കിടയിൽ രാത്രിയിൽ ഗോവയിൽ വച്ച് ആ സ്ത്രീ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോകുന്നു. അതുണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ഭുതവിളക്കു പോലെ ചില സൗഭാഗ്യങ്ങൾ യുവാവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.
Actors & Characters
Actors | Character |
---|---|
പ്രശാന്ത് (പാച്ചു) | |
വാസുമാമൻ | |
ഉമ്മച്ചി | |
ഹംസധ്വനി | |
നിധി | |
റിയാസ് | |
രാജൻ | |
രവി | |
സുജിത് | |
പീറ്റർ | |
അനിത | |
അശ്വിൻ | |
നാന | |
നാനി | |
സാവിയൊ | |
ലോകി | |
വിവേക് | |
പ്രദീപ് | |
ഡോക്ടർ | |
ജോസ് | |
ഗീത | |
ലത | |
അലീന | |
വിവേകിൻ്റെ അമ്മ | |
നിധി (ബാല്യം 1) | |
നിധി (ബാല്യം 2) | |
സരോജിനി | |
മെക്കാനിക്ക് | |
ട്രെയിനിലെ പെൺകുട്ടി | |
ന്യൂസ് പേപ്പർ ബോയ് | |
Main Crew
കഥ സംഗ്രഹം
മുംബൈയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഫ്രാഞ്ചൈസിയും ക്ലിനിക്കും നടത്തുകയാണ് പാച്ചു എന്ന പ്രശാന്ത്. റിയാസ് എന്ന കോടീശ്വരനായ ബിസിനസുകാരൻ്റെ കെട്ടിടത്തിൻ്റെ മുകൾ നിലയിലെ വാടകമുറിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പാച്ചുവിൻ്റെ ശ്രമം കൊണ്ട് സ്ഥാപനം നല്ല നിലയിൽ എത്തിക്കഴിഞ്ഞു. പക്ഷേ, 34കാരനായ പാച്ചുവിൻ്റെ വിവാഹം കഴിക്കാനുള്ള ശ്രമം, 34 തവണ പെണ്ണു കണ്ടിട്ടും, നടന്നിട്ടില്ല!
ഫ്രാഞ്ചൈസിയുടെ ലൈസൻസ് പുതുക്കാനായി പാച്ചു നാട്ടിലെത്തുന്നു. നാട്ടിൽ അച്ഛൻ രാജൻ മാത്രമേ ഉള്ളൂ. അമ്മ അമേരിക്കയിൽ മകളുടെ അടുത്തു പോയിരിക്കുകയാണ്. ലൈസൻസ് പുതുക്കി അടുത്ത ദിവസം ഫ്ലൈറ്റിൽ തിരിച്ചു പോകാനാണ് പാച്ചുവിൻ്റെ പദ്ധതി. എന്നാൽ, കുടുംബ സുഹൃത്തായ വാസുമാമൻ പാച്ചുവിന് ഒരു കല്യാണാലോചനയുമായി വരുന്നു. എയർപോർട്ടിലേക്ക് പോകുന്ന വഴി പെണ്ണിനെ കണ്ടിട്ടു പോകാമെന്ന് വാസുമാമൻ പാച്ചുവിനോടു പറയുന്നു.
എന്നാൽ, പെണ്ണുകാണാൻ പോയ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ആശുപത്രിയിലാവുന്നതു കാരണം പാച്ചുവിന് ഫ്ലൈറ്റ് മിസ് ആകുന്നു. അടുത്ത ദിവസത്തെ ഫ്ലൈറ്റിന് പോകാൻ തീരുമാനിക്കുന്ന പാച്ചുവിനെ റിയാസ് വിളിക്കുന്നു. തൻ്റെ ഉമ്മച്ചി കൊച്ചിയിൽ നിന്ന് മുംബൈക്ക് ട്രെയിനിൽ വരുന്നുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്തു ശീലമില്ലാത്ത അവർക്കൊപ്പം കൂട്ട് വരണമെന്നും അയാൾ പാച്ചുവിനോടു പറയുന്നു.
പാച്ചുവും ഉമ്മച്ചിയും പിറ്റേന്ന് കൊച്ചിയിൽ നിന്നു പുറപ്പെടുന്നു. രാത്രി ഉറക്കം ഞെട്ടിയ പാച്ചു നോക്കുമ്പോൾ ഉമ്മച്ചി ബെർത്തിലില്ല. ട്രെയിൻ അപ്പോൾ ഗോവയിൽ എത്തിയിരുന്നു. പരിഭ്രാന്തനായ പാച്ചു ലഗേജെല്ലാം എടുത്ത് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നു. മേൽപാലത്തിലൂടെ പുറത്തേക്കു പോകുന്ന ഉമ്മച്ചിയെക്കണ്ട് അയാൾ അങ്ങോട്ടു പായുന്നു. എന്നാൽ തൻ്റെ അടുത്തെത്തിയ പാച്ചുവിൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം അവർ ടാക്സിയിൽ കയറിപ്പോകുന്നു.
ടാക്സി സ്റ്റാൻ്റിൽ നിന്നു കിട്ടിയ വിവരം അനുസരിച്ച് പിറകെ പോകുന്ന പാച്ചു എത്തുന്നത് ഹംസധ്വനി എന്നൊരു പെൺകുട്ടി താമസിക്കുന്ന വീട്ടിലാണ്. തനിക്ക് ഒരു ഉമ്മച്ചിയെയും അറിയില്ല എന്നു പറഞ്ഞ് അവൾ കതകടയ്ക്കുന്നു. ഇതിനിടെ റിയാസ് വിളിക്കുമ്പോൾ പാച്ചു കാര്യം പറയുന്നു. ഉമ്മച്ചി ഗോവയിൽ ഇറങ്ങിയെന്നറിഞ്ഞ് റിയാസ് അസ്വസ്ഥനാകുന്നു. അയാൾ തൻ്റെ വീട്ടിലെ ജോലിക്കാരിയായ ഗീതയെ ബന്ധപ്പെട്ട് നിധി എന്ന കുട്ടി ഗോവയിൽ അവളുടെ മുത്തശ്ശനൊപ്പമാണെന്ന് മനസ്സിലാക്കുന്നു. റിയാസ് പിറ്റേന്നു രാവിലെ ഗോവയിലെത്തി ഹംസധ്വനിയെ കാണുന്നു. ഉമ്മച്ചി അവിടെ വന്നിരുന്നെന്നും പക്ഷേ അതിരാവിലെ വാസ്കോയിലേക്ക് പോയെന്നും ഹംസധ്വനി പറയുന്നു. വഴിയിൽ ബസ് ബുക്കിംഗ് സെൻ്ററിൽ വച്ച് ഉമ്മച്ചിയെ യാദൃച്ഛികമായി കാണുന്ന പാച്ചു ആ വിവരം റിയാസിനെ അറിയിക്കുന്നു. റിയാസ് ഉമ്മച്ചിയേയും പാച്ചുവിനെയും കൂട്ടി എയർപോർട്ടിലേക്ക് പോകുന്നു. എയർപോർട്ടിൽ വച്ച് ഉമ്മച്ചി പാച്ചുവിനോട് നിധിയുടെ കഥ പറയുന്നു.
മകൻ റിയാസിൻ്റെ ഫ്ലാറ്റിൽ ജോലിക്കു വരുന്ന ഗീതയുടെ കുഞ്ഞുമകളായിരുന്നു നിധി. ഭർത്താവ് മരിച്ചതിൻ്റെ ദുഃഖത്തിലും ഏകാന്തതയിലും കഴിഞ്ഞിരുന്ന ഉമ്മച്ചിക്ക് ഓമനത്തമുള്ള, കുസൃതിക്കാരിയായ നിധി ഒരാശ്വാസമായിരുന്നു. ഉമ്മച്ചി അവളെ പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. മിടുക്കിയായ നിധി പത്താം ക്ലാസ് പാസായി. അപ്പോഴാണ് വിധവയായ ഗീത വീണ്ടും വിവാഹിതയാവുന്നത്. അവർ അവധിക്കാലത്ത് നിധിയെ ഗോവയിലുള്ള നാനയുടെ അടുത്തേക്കയയ്ക്കുന്നു. പക്ഷേ, അവൾ അവിടെ പെട്ടു പോകുന്നു. ജോലിക്കാരിയായി ഹംസധ്വനിയുടെ വീട്ടിലെത്തിയ നിധി ഉമ്മച്ചിയെ വിളിച്ച് തനിക്കു തുടർന്ന് പഠിക്കണമെന്നും തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്നും പറയുന്നു. നിധിയെ കണ്ടു പിടിച്ച് കൂട്ടിക്കൊണ്ടു വരാനാണ് ഉമ്മച്ചി പാച്ചുവിൻ്റെ കണ്ണുവെട്ടിച്ച് ഗോവയിൽ ഇറങ്ങിയത്.
നിധിയെ ഗോവയിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നാൽ ഫ്രാഞ്ചൈസി പ്രവർത്തിക്കുന്ന, തൻ്റെ പേരിലുള്ള കട പാച്ചുവിൻ്റെ പേരിൽ എഴുതി നല്കാമെന്ന് ഉമ്മച്ചി വാഗ്ദാനം ചെയ്യുന്നു. ആ പ്രലോഭനത്തിൽ വീണ പാച്ചു ഉമ്മച്ചി പറഞ്ഞതനുസരിച്ച് ഹംസധ്വനിയെപ്പോയിക്കാണുന്നു. തൻ്റെ ജോലിത്തിരക്കുകൾ കാരണം ബുദ്ധിമുട്ടുന്ന ധ്വനി, പക്ഷേ, അത്ര താത്പര്യത്തോടെയല്ല പാച്ചുവിനോട് പ്രതികരിക്കുന്നത്. നിധിയെ ജോലിക്കാരിയായി എത്തിച്ച കടയുടമയുടെ വിവരങ്ങൾ പാച്ചുവിന് അവൾ നല്കുന്നു. പാച്ചു ആ കടയിലെത്തി ഉടമയായ രവിയെ കാണുന്നു.
നിധിയെ കാട്ടിത്തരാം എന്നു പറഞ്ഞ് രവി പാച്ചുവിനെ കൂട്ടിക്കൊണ്ടു പോവുന്നു. പക്ഷേ, എത്തിക്കുന്നത് സാവിയോ എന്ന ഗുണ്ടയുടെയും കൂട്ടാളികളുടെയും അടുത്താണ്. കൂട്ടത്തിൽ രവിയുടെ മകനായ ലോകിയുമുണ്ട്. നിധി സാവിയോയുടെയും അമ്മയുടെയും നിയന്ത്രണത്തിലാണ്. അവർ അവളെ ഹോട്ടലിലും വീടുകളിലും ജോലിക്ക് നിറുത്തിയിരിക്കുകയാണ്. നിധിയുടെ മുത്തശ്ശന് നിസ്സഹായനായി അതു കാണാനേ കഴിയുന്നുള്ളൂ. ഒരിക്കൽ പ്രബലനായിരുന്നെങ്കിലും രോഗവും വാർദ്ധക്യവും കാരണം അയാളിപ്പോൾ അവശനും സംസാരശേഷി നഷ്ടപ്പെട്ടവനുമാണ്.
സാവിയോയും കൂട്ടാളികളും പാച്ചുവിനെ പിടികൂടി പേഴ്സും മോതിരവും ഫോണും കൈക്കലാക്കുന്നു. ഫോൺ ലോകിക്ക് നല്കുന്നു. അവശനായി പാച്ചു ധ്വനിയുടെ ഓഫീസിലെത്തുന്നു. അവൾക്കയാളോട് അലിവ് തോന്നി ആശുപത്രിയിൽ കൊണ്ടു പോകുന്നു. പിന്നെ തൻ്റെ വീട്ടിൽ തങ്ങാൻ അനുവദിക്കുന്നു.
പിറ്റേന്ന് പോലീസിൽ പരാതി കൊടുക്കാം എന്ന് ധ്വനി പറയുമ്പോൾ അയാളും സമ്മതിക്കുന്നു. എന്നാൽ നിധി അറിയാതെ സ്വന്തം നിലയിൽ അന്വേഷണം നടത്താനാണ് പാച്ചുവിൻ്റെ ഉദ്ദേശ്യം. അയാൾ ലോകിയെ പിടികൂടി ഫോൺ തിരികെ വാങ്ങുന്നു. പണ്ട് നിധി മുത്തശ്ശനെക്കാണാൻ വരുന്ന കാലം തൊട്ട് ലോകിക്ക് അവളെ പരിചയമുണ്ട്. നിധിയെ കടത്തിക്കൊണ്ടുപോകാൻ സഹായിക്കാമെന്ന് ലോകി പറയുന്നു.
ഇതിനിടയിൽ, ധ്വനിയും പാച്ചുവും സൗഹൃദത്തിലാവുന്നു. വിവേക് എന്നൊരാളുമായി ധ്വനിക്ക് പ്രണയബന്ധമുണ്ട്. വളരെ പൊസസീവ് ആയ വിവേകിന് ധ്വനിയും പാച്ചുവും തമ്മിലുള്ള സൗഹൃദം ഇഷ്ടമല്ല. ഒരിക്കൽ, വിവേകിൻ്റെയും അമ്മയുടെയും പെരുമാറ്റം അതിരു കടക്കുമ്പോൾ, പാച്ചു പറഞ്ഞതനുസരിച്ച് ധ്വനി വിവേകുമായുള്ള പ്രണയത്തിൽ നിന്നും പിൻമാറുന്നു.
ബാംഗ്ലൂരിൽ ജോലിയുണ്ടായിരുന്ന താൻ ഗോവയിൽ വച്ച് കാണാതായ അനിയനെത്തിരക്കി അവിടെ എത്തിയതാണെന്നും അവൻ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കഴിയുകയാണെന്നും ധ്വനി പാച്ചുവിനോട് പറയുന്നു. ക്രമേണ ധ്വനിയും പാച്ചുവും തമ്മിലുള്ള സൗഹൃദം പ്രണയത്തിന് വഴിമാറുന്നു.
ലോകിയുടെ സഹായത്തോടെ പാച്ചു ധ്വനിയെക്കാണുന്നു. അവൾ പാച്ചുവിൻ്റെ ഫോണിൽ ഉമ്മച്ചിയോട് സംസാരിക്കുന്നു. ഇതിനിടയിൽ, നിധിയെ ഗോവയിൽ നിന്നു കൊണ്ടുവരാനാണ് ഉമ്മച്ചി പാച്ചുവിനെ എയർപോർട്ടിൽ നിന്നു പറഞ്ഞു വിട്ടതെന്നും പകരമായി ഫ്രാഞ്ചൈസി നില്ക്കുന്ന കട നല്കാമെന്നു പറഞ്ഞെന്നും അറിഞ്ഞ റിയാസ് ഉമ്മച്ചിയോട് കയർക്കുന്നു. പക്ഷേ അളവറ്റ സ്വത്തുകൾ ഉള്ള അയാൾക്ക് ആ കെട്ടിടം എത്ര നിസ്സാരമാണെന്ന് അവർ മകനോട് പറയുന്നു. അതിനെക്കാളൊക്കെ എത്ര വലുതല്ലേ മിടുക്കിയായ നിധിയുടെ ഉയർച്ച നല്കുന്ന അഭിമാനം എന്നവർ ചോദിക്കുന്നു. ഇനിയുള്ള കാലം നാട്ടിൽ, സ്വന്തം വീട്ടിൽ, അവിടുത്തെ ചെറിയ സന്തോഷങ്ങൾ ആസ്വദിച്ച്, അതു കുറച്ചു കാലമായാലും, നിധിയോടൊപ്പം താമസിക്കാനാണ് ആഗ്രഹമെന്നവർ പറയുന്നു. ഉമ്മയുടെ ഉള്ളറിഞ്ഞ മകൻ അവരെ ആശ്ലേഷിക്കുന്നു.
സാവിയോ പുറത്തു പോകുന്ന സമയത്ത്, ലോകിയുടെ സഹായത്തോടെ, പാച്ചു നിധിയെ കൂട്ടിക്കൊണ്ട് ധ്വനിയുടെ വീട്ടിലെത്തുന്നു. ഉമ്മച്ചിയുടെ കട സ്വന്തമാകുമെന്നുള്ളതുകൊണ്ടാണ് പാച്ചു തന്നെ രക്ഷിക്കാൻ നോക്കുന്നതെന്ന് അവൾ ധ്വനിയോട് പറയുന്നു. അതു കേട്ട ധ്വനിക്ക് പാച്ചുവിനോട് നീരസവും പിണക്കവും തോന്നുന്നു. ഇതിനിടയിൽ സാവിയോ നിധിയെ അന്വേഷിച്ച് ധ്വനിയുടെ വീട്ടിലെത്തുന്നു. അവൾ സാവിയോയുടെ കൂടെപ്പോകുന്നു. അനിയൻ തിരികെ വരില്ലെന്നും അതോർത്തിരിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ നോക്കെന്നും പറഞ്ഞ് പാച്ചുവും തൻ്റെ സാധനങ്ങൾ എല്ലാമെടുത്ത് ധ്വനിയെ വിട്ടു പോകുന്നു.
Audio & Recording
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തിങ്കൾപ്പൂവിൻ ഇതളവൾ |
മനു മൻജിത്ത്, രാജ് ശേഖർ | ജസ്റ്റിൻ പ്രഭാകരൻ | ഹിഷാം അബ്ദുൾ വഹാബ് |