തിങ്കൾപ്പൂവിൻ ഇതളവൾ

തിങ്കൾപ്പൂവിൻ ഇതളവൾ 
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ
ഉം ... ഉം ...
തിങ്കൾപ്പൂവിൻ ഇതളവൾ 
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ

കുഞ്ഞിക്കൈവിരൽത്തുമ്പിലാദ്യമായ്
പൂക്കുമക്ഷരങ്ങൾ സൂര്യനായ്
കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
എന്നെ തേടിയെത്തും തെന്നലായ്
ഓമലായ് പൊന്നോമലായ് 
എൻ സ്നേഹസാന്ത്വനമായ്

തിങ്കൾപ്പൂവിൻ ഇതളവൾ 
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ

താമരത്തളിരേ മാമഴക്കുളിരേ മാരിവിൽ മയിലേ
കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
താരമായവളേ
താമരത്തളിരേ  മാമഴക്കുളിരേ   മാരിവിൽ മയിലേ
കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
താരമായവളേ

കടലിലേറെ ദൂരം തളരാതെ പോയിടുവാൻ
കനവുപോലെയെല്ലാം കൈനീട്ടി വാങ്ങിടുവാൻ
കണ്മണീ കണ്മണീ
നീ വീണിടാതെ കാത്തിടാം ഞാൻ

തിങ്കൾപ്പൂവിൻ ഇതളവൾ
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ

നാസ് ഹൈ കി ഹം ഹൈ തേരീ ഓർ ഹമാരാ തൂ
ഡഗ്‌മഗായീ കശ്തിയാ തോ ഥാ കിനാരാ തൂ
മേരി ഉമ്മീദോ കീ ലോ ജബ് കപ്‌കപായീ തോ
ടിംടിമാ ഹോസ്‌ലാ ദേതാ സിതാരാ തൂ

പെണ്ണേ നീ ഉണർന്നാലേ
കനലാവാം ... താനേ ... തീയായ് ആളാം
ആ വഴികളിൽ ആയിരം മുറിയും മുള്ളുകളാകവേ
വെൺചിറകിലായ് വിണ്ണണയുക
കാണാം പുതുലോകം
തെളിയേണം നീ കാത്ത പുഞ്ചിരി

തിങ്കൾപ്പൂവിൻ ഇതളവൾ 
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ

കുഞ്ഞിക്കൈവിരൽത്തുമ്പിലാദ്യമായ്
പൂക്കുമക്ഷരങ്ങൾ സൂര്യനായ്
കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
എന്നെ തേടിയെത്തും തെന്നലായ്
ഓമലായ് പൊന്നോമലായ് 
എൻ സ്നേഹസാന്ത്വനമായ്

തിങ്കൾപ്പൂവിൻ ഇതളവൾ 
മിന്നും തങ്കത്തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ
ചിന്തും പൊന്നിൻ തരിയവൾ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalppoovin Ithalaval

അനുബന്ധവർത്തമാനം