ദിലിന രാമകൃഷ്ണൻ
തലശ്ശേരിയിലെ പങ്കജ് തിയ്യേറ്റാരിന്റെ ഉടമയായിരുന്ന പരേതനായ രാമകൃഷ്ണന്റേയും മാഹി ഗവണ്മ്നെറ്റ് ഗേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ പങ്കജാക്ഷിയുടേയും മകളായി ജനിച്ചു. മാഹി ഗവണ്മെന്റ് ഗേഴ്സ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു ദിലിനയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബ്രണ്ണൻ കോളേജിൽ നിന്നും ബിരുദമെടുത്തു. അതിനുശേഷം മാഹി കലാഗ്രാമത്തിൽ നിന്നും നൃത്തം അഭ്യസിച്ചു.
ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷം ചെയ്തുകൊണ്ടാണ് ദിലിന സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. സംവിധായകൻ അഖിൽ സത്യന്റേയും ദിലിനയുടേയും പൊതു സുഹൃത്ത് വഴിയാണ് സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. തുടർന്ന് 4-ാം മുറ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ എറണാകുളം ജില്ലയിൽ താമസിയ്ക്കുന്ന ദിലിന സൂംബ പരിശീലക കൂടിയാണ്.