ശ്രുതി രാമചന്ദ്രൻ

Sruthi Ramachandran

ചെന്നൈയിൽ ജനിച്ചു. ചെന്നൈ ലേഡി ആണ്ടാൾ വെങ്കിടസുബ്ബ റോ സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ശ്രുതിയുടെ കുടുംബം കൊച്ചിയിലേയ്ക് താമസം മാറ്റിയതിനാൽ തുടർ വിദ്യാഭ്യാസം കൊച്ചിൻ ചോയ്സ് സ്ക്കൂളിലായിരുന്നു. അതിനുശേഷം മൈസൂരിലെ ദി യൂണിവേഴ്സിറ്റി സ്ക്കൂൾ ഓഫ് ഡിസൈനിൽ നിന്നും ആർക്കിടെക്ച്വറിൽ ബിരുദം എടുത്തു. തുടർന്ന് സ്പെയ്നിലെ the Institute for Advanced Architecture of Catalonia നിന്നും അഡ്വാൻസ്ഡ് ആർക്കിടെക്ച്വറിൽ മാസ്റ്റർ ബിരുദം നേടി.

പഠനത്തിനുശേഷം Asian School of Architecture and Design Innovation -ൽ ജോലി ചെയ്യുമ്പോളാണ് ശ്രുതി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2014 -ൽ ഞാൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് പ്രേതം, സൺഡേ ഹോളിഡേകാണെക്കാണെ എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇളമൈ ഇതോ ഇതോ എന്നൊരു ഷോർട്ട് ഫിലിമിനു വേണ്ടി ശ്രുതി സ്ക്രിപ്റ്റ് എഴുതുകയും, കമല എന്ന സിനിമയിൽ ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തിരക്കഥാകൃത്താായ ഫ്രാൻസിസ് തോമസിനെയാണ് ശ്രുതി രാമചന്ദ്രൻ വിവാഹം ചെയ്തിരിക്കന്നത്.