അരുൺ ബോസ്
1982 ഡിസംബർ 21 ന് എസ് ആർ സി ബോസിന്റെയും രമ ബോസിന്റെയും മകനായി മുവ്വാറ്റുപുഴയിൽ ജനിച്ചു. മൂവ്വാറ്റുപുഴ നിർമല സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി കഴിഞ്ഞത് മൂവ്വാറ്റുപുഴ നിർമ്മല കോളേജിൽ നിന്നായിരുന്നു, സെയ്ന്റ് ജോസഫ് ഡിഗ്രി കോളേജ് ഹൈദരാബാദിൽ നിന്നും ബി എസ് സി കമ്പ്യൂട്ടർ സയൻസ്, മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും എം എ കമ്യൂണിക്കേഷൻ.. എന്നീ കോഴ്സുകൾ പാസ്സായതിനുശേഷം യു കെയിലെ നോർത്ത് ആംബറിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഫിലിം സ്റ്റഡീസ് കഴിഞ്ഞു.
കൊച്ചിയിൽ ഡയറക്ടർ എ.കെ.വിനോദിനെ പരസ്യങ്ങളിൽ അസ്സിസ്റ് ചെയ്തുകൊണ്ടായിരുന്നു അരുൺ ബോസിന്റെ തുടക്കം. അഞ്ചു വർഷത്തോളം പബ്ലിക് റിലേഷൻസ്, IT, ടെലിവിഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. നാഷണൽ ഫോക്ലോർ സപ്പോർട്ട് സെന്ററിൽ പ്രോഗ്രാം ഓഫീസർ ആയി ഒറീസ, തമിഴ്നാട്, കർണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദിവാസി, ജിപ്സി സമുദായങ്ങളുമായി ചേർന്നു ഡിജിറ്റൽ കമ്മ്യൂണിറ്റി ആർക്കൈവുകൾ സ്ഥാപിക്കുകയും, ഡോക്യുമെന്ററി സിനിമകൾ നിർമിക്കുകയും ചെയ്തു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഫിലിം സ്റ്റഡീസ് അദ്ധ്യാപകനായി പ്രവർത്തിച്ചു. UK യിൽ സ്കിംസ്റ്റോൺ ആർട്സ് എന്ന സ്ഥാപനത്തിലും ഫിലിം റിസേർച്ചർ ആയി പ്രവർത്തിച്ചു. 2012 ൽ, Cockroach in Cocktail എന്ന ഫിലിം പ്രൊഡക്ഷൻ സ്ഥാപനം തുടങ്ങി. ആദ്യ ഫീച്ചർ ചിത്രം തമിഴിലായിരുന്നു അലൈയിൻ തിസൈ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. രചനയും ഛായാഗ്രഹണവും അരുൺ തന്നെയായിരുന്നു. ലൂക്ക എന്ന സിനിമ കഥ,തിരക്കഥ,സംഭാഷണം രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് അരുൺ ബോസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. അരുണിന്റെ ഭാര്യ മിനു ശിവൻ
അരുൺ ബോസ് സംവിധാനം ചെയ്ത ഡോക്യൂമെന്റ്രി ചിത്രങ്ങൾ:-
- പെഡന കലംകാരി- മൂവിങ് ആര്ട്ട് ഫിലിം ഫെസ്റിവൽ, ക്രാഫ്റ്റ് കൌൺസിൽ ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത മികച്ച ഡോക്യുമെന്ററി ചിത്രം.
- നോട് എ ഡ്രോപ്പ് ഓഫ് റൈൻ (ഒറിയ, ഇഗ്ലീഷ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം
- ഓ ദ്രൗപദി ലിസെൻ (തമിഴ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം,
- തീ മെതി (തമിഴ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം
- ദി സ്റ്റോറി ഓഫ് മുഡുഗർ (മലയാളം) - ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം
- ഫോറെവർ ഹിബർ (ഇംഗ്ലീഷ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം.
ഹ്രസ്വ ചിത്രങ്ങൾ:-
- മൈ പേപ്പർ ബോട്ട് (സൈലന്റ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം
- ത്രീ ഇയർസ് (ഇംഗ്ലീഷ്) - രചന, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം
- സൈറ (മലയാളം) - രചന, ചിത്രസംയോജനം, സംവിധാനം
- മ്യൂസിക് വീഡിയോ - മധുമൊഴി - രചന, സംവിധാനം
വിലാസം:- ശ്രീനിലയം, കിഴക്കേക്കര, മുവാറ്റുപുഴ
ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ