അഞ്ജന ജയപ്രകാശ്

Anjana Jayaprakash

കോട്ടയംകാരിയായ അഞ്ജന ജയപ്രകാശ് ജനിച്ചതും പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചതും ദുബായിൽ ആയിരുന്നു. തുടർന്ന് കോയമ്പത്തൂർ കുമാരഗുരു കോളേജിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ ബിരുദമെടുത്തു. 2015 -ൽ Muse എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അഞ്ജന അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

2015 -ൽ പുറത്തിറങ്ങിയ ജയസൂര്യ-ഹണി റോസ് പ്രധാനവേഷങ്ങളിൽ എത്തിയ കുമ്പസാരം എന്ന ചിത്രത്തിലെ ഒരു റിപ്പോർട്ടറുടെ വേഷം ചെയ്തുകൊണ്ട് അഞ്ജന ജയപ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2016 -ൽ ഇറങ്ങിയ തമിഴ് ചിത്രം Dhuruvangal Pathinaaru -ൽ ചെറുതെങ്കിലും സുപ്രധാനമായ വേഷം ചെയ്തു. 2019 -ൽ ജയലളിതയുടെ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച 'ക്വീൻ' എന്ന സീരീസിൽ മുഖ്യകഥാപാത്രത്തിൻ്റെ യൗവനകാലഘട്ടം അവതരിപ്പിച്ചതും അഞ്ജന ആയിരുന്നു. അതിനുശേഷം 2020 -ൽ Achcham Madam Naanam Payirppu എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

2023 -ൽ റിലീസ് ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച പാച്ചുവിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി അഞ്ജന പ്രേക്ഷക ശ്രദ്ധ നേടി. സിനിമകൾ കൂടാതെ ചില ഹിന്ദി മ്യൂസിക് വീഡിയോകളിലും, തമിഴ് ഷോർട്ട് ഫിലിമുകളിലും അഞ്ജന ജയപ്രകാശ് അഭിനയിച്ചിട്ടുണ്ട്.