ദുന്ദു രഞ്ജീവ്
കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി. ഡോ. രഞ്ജീവ് , ഡോ. രാധ എന്നിവരുടെ മകളായി ജനനം. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം മംഗളൂരുവിൽ യോഗ & നാച്ചുറോപ്പതി കോഴ്സിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല പകരം തിരുവനന്തപുരം ടൂൺസ് അക്കാഡമിയിൽ നിന്നും ആനിമേഷൻ കോഴ്സ് പഠിച്ചു. ശേഷം സെന്റ് ജോസഫ് കോളേജ് ബംഗളൂരുവിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷൻസിൽ ബിരുദം നേടി. ബംഗളൂരിൽ ബിരുദത്തിന്റെ അവസാനം തന്നെ മലയാള സിനിമയിൽ കലാസംവിധാന മേഖലയിൽ തുടക്കമിട്ടു. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയുടെ കലാ സംവിധാന സഹായി ആയിട്ടാണ് ദുന്ദു മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് റോക്ക് സ്റ്റാർ, മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകളിലും കലാ സംവിധാനത്തിൽ സഹായി ആയി പ്രവർത്തിച്ചു. The other love story എന്ന ടിവി സീരീസിലാണ് ആദ്യമായി സ്വതന്ത്ര കലാസംവിധാനം നിർവ്വഹിക്കുന്നത്. പ്രശോഭ് വിജയന്റെ ലില്ലി, ഉമ കുമാരപുരം സംവിധാനം ചെയ്ത് അപൂർവ്വ ബോസ് അഭിനയിച്ച across the ocean എന്ന മൾട്ടിലിംഗ്വൽ ചിത്രങ്ങളിൽ കലാസംവിധാനവും പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചു. പുരുഷന്മാർ കൂടുതലും കൈകാര്യം ചെയ്യുന്ന കലാസംവിധാന മേഖലയിലേക്ക് മലയാള സിനിമയിൽ ആദ്യമായി കടന്നു വന്ന വനിതയെന്ന പേരിൽ ദുന്ദു ശ്രദ്ധേയ ആയിരുന്നു. കലാസംവിധാനം, പ്രൊഡക്ഷൻ ഡിസൈനിംഗ് എന്നിവയോടൊപ്പം സിനിമകളിൽ അഭിനേത്രിയായും വേഷമിട്ടു.
സിനിമക്ക് പുറമേ പരസ്യ ചിത്രങ്ങളിലും ദുന്ദു കലാ സംവിധാനം നിർവ്വഹിച്ചിരുന്നു. ഡാബർ, ഭീമ, മലബാർ ഗോൾഡ്, ഗൂഗിൾ പേ തുടങ്ങിയ പരസ്യങ്ങളിലെല്ലാം വർക്ക് ചെയ്തു.
അച്ഛൻ രഞ്ജീവ്, അമ്മ, സഹോദരൻ, സഹോദരി അവരുടെ കുടുംബവുമടങ്ങുന്നതാണ് ദുന്ദു രഞ്ജീവിന്റേത് . ദുന്ദു ഒഴിച്ച് കുടുംബത്തിലെ ബാക്കിയുള്ള ഏകദേശം 9 കുടുംബാംഗങ്ങളും ഡോക്ടറന്മാരാണ് എന്നത് കൗതുകമാണ്.
കൊച്ചിയിൽ താമസിക്കുന്ന ദുന്ദു രഞീവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ