ഗോപാലൻ

Gopalan
ഗോപാലൻ അടാട്ട്
അടാട്ട് ഗോപാലൻ

മലയാള നാടകരംഗത്ത് തന്റെ ഇടം എഴുതി ചേർത്ത  നടൻ  ഗോപാലൻ. ജോസ് ചിറമ്മൽ എന്ന പ്രതിഭാശാലിയോടൊപ്പം നാടകത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം സൂര്യ , അഭിനയ , തൃശൂർ തിയേറ്റർ ഐ, ഫൂട്സ്ബാൻ തിയേറ്റർ (ഫ്രാൻസ്), കെ എസ് എൻ എ ട്രാവലിംഗ് തിയേറ്റർ അങ്ങനെ ഗോപാലന്റെ യാത്രകൾ നീണ്ടതാണ്.
ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്ത അനുഭവം വേറെയും.
സൂ സ്റ്റോറി, സഖാറാം ബൈൻഡർ, ഹട്ടാമലനാടിനുമപ്പുറം, ടെംപെസ്റ്റ് , സിദ്ധാർത്ഥ , ഹയവദന , മേൽവിലാസം , സ്പൈനൽകോഡ് തുടങ്ങിയവ ശ്രദ്ധേയമായ നാടകങ്ങളിൽ ചിലത് മാത്രം. സ്പൈനൽകോഡിലെ അഭിനയത്തിന് മഹീന്ദ്രാ അവാർഡ് ലഭിച്ചു.