സാവിത്രി ശ്രീധരൻ

Savithri Sreedharan
കടവ്, സുഡാനി ഫ്രം നൈജീരിയ

40 വർഷത്തെ നാടകാഭിനയ ജീവിതമാണ് സാവിത്രിയുടേത്. കെ ടി മുഹമ്മദിന്റെ കലിംഗ,കോഴിക്കോട് ചിരന്തന, സംഗമം,സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട് 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചിട്ടുണ്ട്. 1991ൽ എം ടി യുടെ കടവ് എന്ന ചിത്രത്തിൽ അമ്മ വേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിലെത്തുന്നത്. നാടകാഭിനയം നിർത്തിയിട്ട് ഇപ്പോൾ 7 വർഷമായി. നീണ്ട ഒരിടവേളയ്ക്ക് ശേഷം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ സാവിത്രി ശ്രീധർ അഭിനയിക്കയുണ്ടായി.