സജിത മഠത്തിൽ

Sajitha Madathil

ചന്ദ്രശേഖരമേനോൻ-സാവിത്രി ദമ്പതികളുടെ മകളായി കോഴിക്കോട്ട് ജനിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായ കലാജാഥ, തെരുവ് നാടകങ്ങളിലൂടെയുമൊക്കെയാണ് സജിത അഭിനയരംഗത്ത് തുടക്കമിടുന്നത്. കലാമണ്ഡലം ചന്ദ്രികയുടെ ശിക്ഷണത്തിൽ ഏകദേശം 12 വർഷക്കാലം ശാസ്ത്രീയനൃത്തം അഭ്യസിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.  കേരളത്തിലെ ആദ്യത്തെ വനിതാ തിയറ്റർ ഗ്രൂപ്പായ "അഭിനേത്രി"ക്ക് രൂപം കൊടുത്തത് സജിത മഠത്തിലാണ്. ജോയ് മാത്യു സംവിധാനം ചെയ്ത "ഷട്ടർ" എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടി എന്ന പുരസ്ക്കാരം ലഭ്യമായിരുന്നു. ആദിമധ്യാന്തം, അകം, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായി. 

കൽക്കത്തയിലെ രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് തിയറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് തീയറ്റർ സ്റ്റഡീസിൽ എംഫിലും പൂർത്തിയാക്കിയ ശേഷം  ജവഹർലാൽ നെഹൃ യൂണിവേഴ്സിറ്റി ഡെൽഹിയിൽ  പി എച് ഡി സ്കോളറുമായി. തിയറ്റർ ഓഫ് ആഫ്രിക്കയുടെ വേൾഡ് ആക്റ്റേഴ്സ് ഗ്രൂപ്പിലെ അംഗമായിരുന്നു. തിയറ്ററിനേപ്പറ്റി മൂന്നു പുസ്തകങ്ങൾ സജിതയുടേതായി പബ്ളീഷ് ചെയ്യപ്പെട്ടിട്ടുണ്ട്. 

കേരള ചലച്ചിത്ര അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്റ്ററായി സ്ഥാനം വഹിച്ചു. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് ലേർണിംഗ് & മാനേജ്മെന്റിൽ ലക്ചററും തിയറ്റർ എക്സേപേർട്ടുമായും പ്രവർത്തിച്ചിരുന്നു.നിലവിൽ സംഗീത നാടക അക്കാദമിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി ജോലി നോക്കുന്നു.

സജിത മഠത്തിലിന്റെ