ശാലിനി ഉഷ നായർ
ബോളിവുഡിൽ നിരവധി വർഷം വിവിധ സംവിധായകരുടെ കീഴിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനു ശേഷമാണ് ശാലിനി ഉഷാ നായർ സ്വതന്ത്ര സംവിധായിക ആവുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി" എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത,അതേ പേരിലുള്ള സിനിമയാണ് ശാലിനി ഉഷ നായരുടെ ആദ്യ സംവിധാനസംരംഭം. വിദേശ ഫെസ്റ്റിവലുകളിലടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ആ സിനിമ പ്രദർശിപ്പിച്ചിരുന്നു.
ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ് ഫിലിം സ്കൂളിൽ (PCFE Film School, Prague) നിന്നും ഫിലിം മേക്കിംഗ് പഠിച്ച ശാലിനി ഉഷ നായർ, മുംബൈയിലെ ഒരു പരസ്യ ഏജൻസിയിൽ പ്രിയദർശൻ ( സാംസംഗ്,നോക്കിയ ),രാജ് കുമാർ ഹീരാനി,ഫ്രാങ്കോയ് മെർലെറ്റ് (സെയിന്റ് ഗോബൈൻ ) തുടങ്ങി മുപ്പതോളം ഇന്ത്യൻ / വിദേശ സംവിധായകരെ വിവിധ പരസ്യപ്രൊജക്റ്റുകളിൽ അസിസ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പ്രശസ്ത സംവിധായകൻ കേതൻ മേത്തയെ "രംഗ് രസിയ" എന്ന സിനിമയിലും ടി കെ രാജീവ് കുമാറിനെ "ശേഷം" എന്ന സിനിമയിലും അസിസ്റ് ചെയ്തിട്ടുണ്ട് . 2004 ലെ ഫിലിം ഫെസ്റിവൽ ഓഫ് കേരളയിൽ, ജൂറി ചെയർമാൻ ആയിരുന്ന പ്രശസ്ത മെക്സിക്കൻ സംവിധായകൻ പോൾ ലെ ദ്യുക്കിന്റെ സെക്രട്ടറി ആയും ജോലി ചെയ്തിട്ടുണ്ട്.