ന്നാ, താൻ കേസ് കൊട്
തന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം തെറ്റാണെന്നു തെളിയിക്കാനും തനിക്ക് നായയുടെ കടിയേറ്റ് പരിക്കേൽക്കാനുള്ള യഥാർത്ഥ കാരണം റോഡിലെ കുഴിയും അതിനുത്തരവാദികളായ സമൂഹത്തിലെ മന്ത്രിയടക്കമുള്ള ഉന്നതരുമാണെന്നു സ്ഥാപിക്കാനും ഒരു കള്ളൻ നിയമവഴിയിൽ നടത്തുന്ന പോരാട്ടത്തിൻ്റെ നർമ്മ പ്രധാനമായ ആവിഷ്കാരം.
Actors & Characters
Actors | Character |
---|---|
കൊഴുമ്മൽ രാജീവൻ | |
ദേവി | |
സുരേശൻ | |
ചീഫ് മിനിസ്റ്റർ | |
മജിസ്ട്രേറ്റ് 2 | |
ജോണി | |
ആകാശ് കുഞ്ഞിക്കണ്ണൻ | |
മജിസ്ട്രേറ്റ് | |
അഡ്വ. ഗംഗാധരൻ കുട്ടമത്ത് | |
അഡ്വ. ഷുക്കൂർ | |
ഷുക്കൂർ അസ്സോസിയേറ്റ് | |
സുമലത | |
സാമുവേൽ | |
രഘു | |
കുഞ്ഞിക്കണ്ണൻ എം എൽ എ | |
ശുഭ കുഞ്ഞിക്കണ്ണൻ | |
പി എ കൃഷ്ണൻ | |
പി എ ചന്ദ്രൻ | |
ദേവകി | |
കള്ളൻ അരവിന്ദൻ | |
നഴ്സ് | |
CPO രാകേഷ് ഹരിദാസ് | |
എസ് ഐ മധുസൂദനൻ | |
ബെഞ്ച ക്ലർക്ക് പുഷ്പ | |
തമ്പായി മോനാച്ച കാഞ്ഞങ്ങാട് (93813) ജാനകി |
Main Crew
കഥ സംഗ്രഹം
വടക്കേ മലബാറിന്റെ പശ്ചാത്തലത്തിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അണിയിച്ചൊരുക്കിയ ഒരു പൊളിറ്റിക്കൽ സറ്റയർ ആയ പടം മികച്ച വിജയം നേടുകയുണ്ടായി. കുഞ്ചാക്കോ ബോബന്റെ അഭിനയത്തിന്റെ കൂടെ എടുത്ത് പറയേണ്ടത് പുതുമുഖങ്ങളുടെ ഗംഭീര പ്രകടനങ്ങൾ ആണ്. സുരേഷേട്ടനും സുമലത ടീച്ചറും ജഡ്ജിയും ഒക്കെ ആയി വന്ന നടീനടന്മാർ തങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ട് ഞെട്ടിച്ചു.
ഒരു മോഷണശ്രമത്തിനിടയിൽ പോലീസിനെ വെട്ടിച്ചു ചീമേനി എന്ന നാട്ടിൽ എത്തുന്ന കൊഴുമ്മൽ രാജീവൻ എന്ന കള്ളനിലൂടെയാണ് കഥ തുടങ്ങുന്നത്. അവിടെ രാജീവൻ, ദേവി എന്ന തമിഴത്തിയുമായി അടുപ്പത്തിലാവുന്നു. അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നു.
പെരിങ്ങറ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രിയിൽ സ്ഥലം MLA കുഞ്ഞിക്കണ്ണൻ്റെ വീടിൻ്റെ മതിൽ ചാടിക്കടന്ന രാജീവനെ വളർത്തുനായ കടിക്കുന്നു. തുടർന്ന് MLA യുടെ PA മാരും നാട്ടുകാരും കൂടി മോഷണശ്രമം ആരോപിച്ച് രാജീവിനെ പോലീസിനെ ഏൽപ്പിക്കുന്നു. ചന്തിക്ക് കടിയേറ്റതിനാൽ, ഇരിക്കാനോ നടക്കാനോ വയ്യാത്ത അവസ്ഥയിലാണ് അയാൾ.
കേസ് കോടതിയിൽ എത്തിയപ്പോൾ, തന്നെ ഒരു ഓട്ടോറിക്ഷ ഇടിക്കാൻ വന്നപ്പോൾ പ്രാണരക്ഷാർത്ഥം MLA യുടെ വീടിന്റെ മതിൽ ചാടിയതാണെന്ന് രാജീവൻ കോടതിയെ ബോധിപ്പിക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കാൻ ജഡ്ജി പോലീസിനെ ഏൽപ്പിക്കുന്നു.
പിന്നീട്, സംഭവ ദിവസം റോഡിലെ കുഴിയിൽ ഒരു സൈക്കിളുകാരൻ വീണിരുന്നെന്നും അയാളെ തട്ടാതിരിക്കാൻ പാലുവണ്ടി വെട്ടിച്ചപ്പോൾ മുന്നിലുള്ള ഓട്ടോയെ തട്ടിയെന്നും അപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ തന്നെ ഇടിക്കാതിരിക്കാൻ ആണ് താൻ മതിലുചാടിയതെന്നും അതിനാൽ റോഡിലെ കുഴിയും അതിനു കാരണക്കാരനായ പൊതുമരാമത്തു മന്ത്രിയുമാണ് തന്നെ നായ കടിക്കാനുള്ള കാരണമെന്നും കാണിച്ചു രാജീവനും ഒരു സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുന്നു. തുടർന്ന് ആ കേസ് സ്വയം വാദിക്കാൻ തീരുമാനിക്കുന്ന രാജീവന് പിന്തുണയുമായി റിട്ടയേർഡ് പോലീസുകാരൻ കൂടിയായ ഗംഗാധരൻ വക്കീൽ കൂടി എത്തുന്നു.
ഇതിനിടെ രാജീവന്റെ ശ്രമഫലമായി പൊതുമരാമത്തു മന്ത്രി കെ പി പ്രേമനെ വിചാരണ ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നതോടെ കേസ് മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടുന്നു. കേസിൻ്റെ വിചാരണവേളയിൽ, ഓട്ടോ ഓടിച്ചിരുന്ന സുരേശൻ , സുരേശന്റെ കാമുകി സുമലത ടീച്ചർ പാൽവണ്ടി ഓടിച്ചിരുന്ന ജോണി, അപകടം കണ്ട ബൈക്കർ ആകാശ് കുഞ്ഞിക്കണ്ണൻ, PWD എഞ്ചിനീയർ സാമുവൽ തുടങ്ങിയവരെ രാജീവൻ സാക്ഷികളായി കോടതിയിൽ ഹാജരാക്കുന്നു. ഇതിനിടെ, അസുഖകാരണങ്ങൾ പറഞ്ഞു കോടതിയിൽ ഹാജരാകാതിരുന്ന മന്ത്രിയോട് ഹാജരാകാൻ ജഡ്ജി കർശനമായി ഉത്തരവിടുന്നു. രാജീവനെ ഗുണ്ടകളെക്കൊണ്ട് മർദ്ദിച്ച് പിന്മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. തുടർന്ന് മന്ത്രിക്കു വേണ്ടി ഷുക്കൂർ വക്കീലും എത്തുന്നതോടെ കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളും രസകരമായ രംഗങ്ങളും അരങ്ങേറുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആടലോടകം ആടി നിക്കണ് * |
വൈശാഖ് സുഗുണൻ | ഡോൺ വിൻസന്റ് | ഷഹബാസ് അമൻ, സൗമ്യ രാമകൃഷ്ണൻ |
2 |
പടക്കോപ്പില്ല |
വൈശാഖ് സുഗുണൻ | ഡോൺ വിൻസന്റ് | ഡോൺ വിൻസന്റ്, വിപിൻ രവീന്ദ്രൻ |
Contributors | Contribution |
---|---|
ഡീറ്റെയിൽസ് |