ചിത്ര നായർ
മുൻ സൈനികനായിരുന്ന കുഞ്ഞികൃഷ്ണന്റേയും അനിതയുടേയും മകളായി കാസർക്കോഡ് ജില്ലയിലെ നീലേശ്വരത്ത് കുന്നംകൈ എന്ന സ്ഥലത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ടിടിസി കോഴ്സ് വിജയിച്ച ചിത്ര കുറച്ചുകാലം ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായി ജോലിചെയ്തു. കുട്ടിക്കാലം മുതൽക്കുതന്നെ സിനിമാഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. ഒരു ഓഡിഷനിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മോഹൻലാൽ നായകനായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് ചിത്ര നായർ സിനിമാഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചു.
അതിനുശേഷം ന്നാ, താൻ കേസ് കൊട്.എന്ന സിനിമയിൽ സുമലത ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടി. അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചിത്ര സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലൂടെ നായികാ വേഷവും ചെയ്തു, ചിത്രയുടെ അനുജൻ അരുൺ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു മകനാണ് ചിത്ര നായർക്കുള്ളത്. പേര് അദ്വൈത്.