ഗായത്രി ശങ്കർ

Gayathri Shankar

1993 മെയ് 2 ന് തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളുടെ മകളായി ബാംഗ്ലൂരിൽ ജനിച്ചു. 12th ൽ പഠിയ്ക്കുമ്പോളാണ് ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആദ്യ സിനിമ റിലീസായില്ല. തുടർന്ന് പഠനത്തിലേയ്ക്ക് തിരിച്ചുപോന്ന ഗായത്രി സൈക്കോളജിയിൽ ബിരുദമെടുക്കുകയും ഹിപ്നോതെറാപ്പിസ്റ്റായി ട്രെയ്നിംഗ് പൂർത്തിയാക്കുകയും ചെയ്തു.

2012 ൽ 18 വയസ്സ്  എന്ന തമിഴ് ചിത്രത്തിലാണ് ഗായത്രി ശങ്കർ പിന്നീട് അഭിനയിക്കുന്നത്. നടുവുല കൊഞ്ചം പക്കത്തിൽ കാണാം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ശ്രദ്ധേയയാകുന്നത്. മത്താപ്പൂ, പൊൻമാലൈ പൊഴുത്, ,സീതാക്കത്തി, ചിത്തിരം പേസുതെടി 2, പുരിയാത പുതിർ, സൂപ്പർ ഡീലക്സ്  തുടങ്ങി പതിനഞ്ചിലധികം തമിഴ് ചിത്രങ്ങളിൽ ഗായത്രി അഭിനയിച്ചു. "വെള്ള രാജ", "ഫിംഗർ ടിപ്" എന്നീ വെബ്  സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. പാർത്ഥിപന്റെ ഒത്ത സെരുപ്പ് എന്ന ചിത്രത്തിൽ ഉഷ എന്ന ശബ്ദ സാന്നിധ്യമായും എത്തിയിട്ടുണ്ട്.. 2022 ൽ ന്നാ, താൻ കേസ് കൊട് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ഗായത്രി ശങ്കർ മലയാള സിനിമയിൽ തുടക്കം കുറിച്ചു.